alternatetext

നീതിമാനായ രാഷ്‌ട്രീയക്കാരൻ; വിജയകാന്തിന്റെ വിയോഗ വേദനയില്‍ മോഹൻലാല്‍

നീതിമാനായ രാഷ്‌ട്രീയക്കാരൻ; വിജയകാന്തിന്റെ വിയോഗ വേദനയില്‍ മോഹൻലാല്‍
alternatetext
alternatetext

തെന്നിന്ത്യൻ സൂപ്പര്‍ സ്റ്റാര്‍ വിജയകാന്തിന്റെ വിയോഗ വേദനയിലാണ് സഹപ്രവര്‍ത്തകരും ആരാധകരും. സിനിമാ മേഖലയില്‍ നിന്നും നിരവധിപേരാണ് അനുശോചനം അറിയിച്ചത്. താരത്തിന്റെ വേര്‍പാടില്‍ നടൻ മോഹൻലാലും ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുകയാണ്. നീതിമാനായ രാഷ്‌ട്രീയക്കാരൻ.. ദയാലുവായ മനുഷ്യൻ.. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയാണെന്ന് മോഹൻലാല്‍ കുറിച്ചു.

alternatetext

സമൂഹമാദ്ധ്യമത്തിലൂടെയാണ് അനുശോചനം അര്‍പ്പിച്ചത്. ‘മഹാനടൻ.. നീതിമാനായ രാഷ്‌ട്രീയക്കാരൻ.. ദയാലുവായ മനുഷ്യൻ.. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ എന്റെ മനസ്സുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഒപ്പം പങ്കുചേരുന്നു.’- മോഹൻലാല്‍ കുറിച്ചു.