alternatetext

ചുണ്ടില്‍ പൈപ്പുമായി ദാഹ, കൂലിയിലെ ആമിറിന്റെ ലുക്ക്

alternatetext
alternatetext

മീശ പിരിച്ച്‌ കൂളിംഗ് ഗ്ളാസ് ധരിച്ച്‌ ചുണ്ടില്‍ പൈപ്പുമായി ദാഹ എന്ന കഥാപാത്രമായി ബോളിവുഡ് താരം ആമിർ ഖാൻ. രജനികാന്ത് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിലെ ആമിറിന്റെ ലുക്കുമായി ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.ചിത്രത്തില്‍ കാമിയോ റോളില്‍ ആണ് ആമിർ എത്തുന്നത്.

alternatetext

സിനിമയില്‍ 15 മിനിറ്ര് നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് വിവരം . രജനികാന്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ടെന്നും ആക്ഷൻ സീനുകള്‍ ഉള്‍പ്പെടെ ലോകേഷ് കനകരാജ് ഒരുക്കിയിട്ടുണ്ടെന്നും ആരാധകർ. ക്ലൈമാക്സിനോട് അടുക്കുമ്ബോഴാണ് കൂലിയില്‍ ആമിർ എത്തുന്നതെന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.

താൻ വലിയ രജനികാന്ത് ആരാധകനാണെന്നും കഥ പോലും കേള്‍ക്കാതെയാണ് കൂലിയില്‍ അഭിനയിക്കാൻ സമ്മതിച്ചതെന്നും ആമിർ നേരത്തേ വ്യക്തമാക്കിയിരുന്നു.രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ കൂലി ആഗസ്റ്റ് 14ന് റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളില്‍ എത്തുന്നുണ്ട്. ഐമാക്സ് സ്‌ക്രീനുകളിലും പ്രദർശനത്തിനെത്തും. നാഗാർജുന , ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റെബ മോണിക്ക ജോണ്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിർമ്മാണം.ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ, സംഗീതം അനിരുദ്ധ് രവിചന്ദർ.