alternatetext

‘സിക്കന്ദര്‍’ തിയറ്ററുകളിലേക്ക്

alternatetext
alternatetext

സല്‍മാൻ ഖാൻ നായകനായി എത്തുന്ന ചിത്രമാണ് സിക്കന്ദര്‍. എ ആര്‍ മുരുഗദോസ്സാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്.

alternatetext

മാര്‍ച്ച്‌ 30ന് ഞായറാഴ്‍ച സല്‍മാൻ ചിത്രം റിലീസ് ചെയ്‍തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടൈഗര്‍ 3 ചിത്രമാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. 39.5 കോടിയാണ് ഇന്ത്യയില്‍ നേടിയ കളക്ഷൻ.

അതേസമയം ലോകകപ്പ് നടക്കുമ്ബോഴായിരുന്നു ടൈഗര്‍ 3 സിനിമ പ്രദര്‍ശനത്തിന് എത്തിയത്. എങ്കിലും സല്‍മാൻ ഖാൻ നായകനായ ചിത്രം തളര്‍ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നത്. സല്‍മാൻ ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറാൻ മനീഷ് ശര്‍മ സംവിധാനം ചെയ്‍ത ടൈഗര്‍ 3ക്കും സാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചിത്രത്തിൻ്റെ നിർമ്മാണം യാഷ് രാജ് ഫിലിംസ് ആണ് നിർവ്വഹിച്ചത്.