alternatetext

 ‘ആലപ്പുഴ ജിംഖാന’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

alternatetext
alternatetext

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. തിയറ്ററുകളില്‍ ചിത്രം വിജയമായി മാറുകയും ചെയ്തു.

alternatetext

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വന്നിരിക്കുകയാണിപ്പോള്‍.

യൂണിവേഴ്സല്‍ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല തുടങ്ങിയ ഖാലിദ് റഹ്മാന്റെ ചിത്രങ്ങളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒടിടിയിലും ഗംഭീര വരവേല്‍പ്പാണ് ആലപ്പുഴ ജിംഖാനയ്ക്ക് ലഭിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.