
രശ്മിക മന്ദാന നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ‘മൈസ’യുടെ ടൈറ്റില്‍ പോസ്റ്റർ പുറത്ത്. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ‘മൈസ’ എന്ന ചിത്രത്തിലൂടെ രശ്മിക തന്റെ കരിയറില്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു എന്ന വിവരമാണ് പുറത്തുവരുന്നത് .

‘ഹണ്ടഡ്, വൂണ്ടഡ്, അണ്‍ബ്രോക്കണ്‍’ എന്ന ടാഗ്ലൈനോട് കൂടിയായിരുന്നു സിനിമയുടെ പ്രഖ്യാപനം. വളരെ ബോള്‍ഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തില്‍ രശ്മിക എത്തുന്നതെന്നാണ് വിവരം. ദുല്‍ഖർ ആണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ശ്രദ്ധനേടി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ മൈസ റിലീസ് ചെയ്യും. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ശ്രദ്ധനേടി കഴിഞ്ഞു
‘പുഷ്പ 2: ദി റൂള്‍’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. രശ്മികയുടേതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ കുബേര 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്.




