
എമ്ബുരാനില്‍ പ്രണവ് മോഹൻലാല്‍ അവതരിപ്പിച്ച അതിഥി വേഷത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി പൃഥ്വിരാജ് . ഖുറേഷി അബ്രാം എന്ന അന്താരാഷ്ട്ര അധോലോക നേതാവും സ്റ്റീഫൻ നെടുമ്ബള്ളി എന്ന കേരളത്തിലെ രാഷ്ട്രീയ നേതാവുമെല്ലാമാകുന്നതിന് മുമ്ബുള്ള സ്റ്റീഫനായാണ് പ്രണവ് എമ്ബുരാനില്‍ എത്തുന്നത്.

ആർക്കുമറിയാത്ത സ്റ്റീഫന്റെ ഭൂതകാലത്തിലേക്കുള്ള വാതില്‍ തുറന്നിടുന്ന പ്രണവിന്റെ കഥാപാത്രം ലൂസിഫർ ഫ്രാഞ്ചൈസിലെ അടുത്ത ചിത്രത്തില്‍ നിർണായകമാകുമെന്നാണ് വിലയിരുത്തല്‍. നീട്ടി വളർത്തിയ മുടിയും തീക്ഷണമായ കണ്ണുകളും ചോരപുരണ്ട മുഖവുമായി നില്‍ക്കുന്ന പ്രണവ് മോഹൻലാലാണ് പോസ്റ്ററില്‍.
സ്റ്റീഫനായി പ്രണവ്, എമ്ബുരാൻ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍സ്റ്റീഫനായി പ്രണവ് മോഹൻലാല്‍ എന്ന വാചകവും എല്‍ 2 ഇ എന്ന ഹാഷ് ടാഗും മാത്രമാണ് ചിത്രത്തില്‍ ഉള്ളത്. മോഹൻലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്ബുരാൻ ആഗോളതലത്തില്‍ 200 കോടി കടന്നു.




