alternatetext

 ‘കൂലി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

alternatetext
alternatetext

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ലോകേഷും രജനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ കോളിവുഡില്‍ വൻ ഹൈപ്പാണ് ചിത്രത്തിന്.

alternatetext

കൂലിയുടെ ചിത്രീകരണം പൂർത്തിയായെന്ന് നിര്‍മാതാക്കളായ സണ്‍ പിക്ചേര്‍സാണ് വിഡിയോയിലൂടെ അറിയിച്ചത്.

ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ വന്‍ വിജയ ചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്. ജയിലറിന്‍റെ ഒ.ടി.ടി റൈറ്റ്സ് 100 കോടി ആയിരുന്നു. ഇതും ആമസോണ്‍ പ്രൈം വിഡിയോ ആണ് സ്വന്തമാക്കിയിരുന്നത്.

ആക്ഷൻ എന്റർടെയ്‌നറാനായ, സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ രജനീകാന്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകള്‍. രജനീകാന്തിനെ കൂടാതെ നാഗാർജുന അക്കിനേനി, ഉപേന്ദ്ര, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ്

എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലെത്തുന്നുണ്ട്. ആമിർ ഖാന് പിറന്നാള്‍ ഭാവുകങ്ങള്‍ നേർന്ന് ലോകേഷ് പോസ്റ്റ് ഇട്ടിരുന്നു. ആമിർ ഖാനും ലോകേഷ് കനകരാജും ഉള്‍പ്പെടുന്ന ചിത്രം ഇന്റർനെറ്റില്‍ വൈറലായതോടെ കൂലിയില്‍ ആമിര്‍ ഖാന്‍ ഉണ്ടെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.