
തിരുവനന്തപുരം : അനന്തപുരി കൾച്ചറൽ ആന്റ് ചാരിറ്റബിൾ തിയേറ്റർ (ആക്റ്റ് ) സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടക മത്സരം നവംബർ 12 ഞായർ മുതൽ 21 വരെ പൂജപ്പുര സരസ്വതി മണ്ഡപം ആഡിറ്റോറിയത്തിൽ നടക്കും. ഞായറാഴ്ച വൈകിട്ട് 5.30 ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആക്റ്റ് പ്രസിഡന്റ് സുരേഷ് നീലകണ്ഠൻ അധ്യക്ഷനായിരിക്കും.സൂര്യാ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി മേയർ പി. കെ രാജു, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മഹേശ്വരൻ നായർ,സി. ശിവൻകുട്ടി,സബീർ തിരുമല,ആക്റ്റ് സെക്രട്ടറി അഡ്വ. കെ. ആർ. പത്മകുമാർ, വൈസ് പ്രസിഡന്റ് ജഗതി രാജേന്ദ്രൻ എന്നിവർ സംസാരിക്കും.

6.30 ന് അമ്പലപ്പുഴ സാരഥിയുടെ നാടകം ‘രണ്ട് ദിവസം’ അരങ്ങേറും.എട്ടു ദിവസം നാടകവും രണ്ടു മെഗാ ഷോയും ആണ്സംഘടിപ്പിച്ചുട്ടുള്ളതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏറ്റവും മികച്ച ഒന്നാമത്തെ നാടകത്തിന് പൂജപ്പുര സോമൻ നായർ മെമ്മോറിയൽ മെമൊന്റോയുംആക്റ്റ് നൽകുന്ന ക്യാഷ് അവാർഡും നൽകും.
ഏറ്റവും മികച്ച രണ്ടാമത്തെ നാടകത്തിന് തിരുവനന്തപുരം ദൃശ്യവേദി നൽകുന്ന മെമൊന്റോയും ആക്റ്റ് നൽകുന്ന ക്യാഷ് അവാർഡുമാണ് നൽകുക.ജനപ്രിയ നാടകത്തിന് എസ്. പത്മാദേവി മെമ്മോറിയൽ മെമൊന്റോയും ക്യാഷ് അവാർഡും നൽകും.മികച്ച നാടക രചന, സംവിധാനം, മികച്ച ഗാനരചന, സംഗീതം, ഏറ്റവും മികച്ചഒന്നാമത്തെ നടൻ, നടി, മികച്ച രണ്ടാമത്തെ നടൻ, നടി, മികച്ച കോമഡി നടൻ എന്നിവർക്ക് പ്രത്യേകം മെമൊന്റോയും ക്യാഷ് അവാർഡും നൽകും .13ന് വൈകിട്ട് 6. 30ന് ഓച്ചിറ സരിഗയുടെ കൂടെയുണ്ട് , 14 ന് തിരുവനന്തപുരം സംഘചേതനയുടെ സേതുലക്ഷ്മി, 15 ന് കാളിദാസകലാ കേന്ദ്രത്തിന്റെ പാവ വീട് ,16 ന് കോഴിക്കോട് സങ്കീർത്തനയുടെ ചിറക് എന്നീ നാടകങ്ങൾ അവതരിപ്പിക്കും.
17ന് വൈകിട്ട് 3.30 ന് പൂജപ്പുര ചിത്തിര തിരുനാൾ പാർക്കിൽ അനശ്വര നടൻ ജയന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പൂജപ്പുര നാദബ്രഹ്മം മ്യൂസിക് അവതരിപ്പിക്കുന്ന കരോക്ക ഗാനമേള 6.30 ന് തിരുവനന്തപുരം വേദവ്യാസ അവതരിപ്പിക്കുന്ന നാടകം ഇവിടം സ്വർഗ്ഗമാണ്. 18 ന് വള്ളുവനാട് നാദത്തിന്റെ ഊഴം.19ന് വൈകിട്ട് 6..30 ന് തിരുവനന്തപുരം ചങ്ങാതി ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന പാട്ടും പറച്ചിലും മെഗാ ഷോ.20 ന് വൈകിട്ട് 5.30 ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.
തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആക്റ്റ് ചെയർമാൻ വെള്ളായണി ശ്രീകുമാർ അധ്യക്ഷനായിരിക്കും.സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻപ്രേംകുമാർ സമ്മാനദാനം നടത്തും. നാടകകൃത്തും സംവിധായകനുമായ പരമേശ്വരൻ കുര്യാത്തി മുഖ്യ പ്രഭാഷണം നടത്തും.വി. വി. രാജേഷ്, എം. എസ്. ഫൈസൽഖാൻ, എസ്. വിജയകുമാർ, ആർ.സദാശിവൻ നായർ തുടങ്ങിയവർസംസാരിക്കും.6.30 ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ നാടകം ചേച്ചിയമ്മ.21 നു വൈകിട്ട് 6. 30 ന് പെരുമ്പറച്ചോട് മെഗാ ഷോ.ആക്റ്റ് ചെയർമാൻ വെള്ളായണി ശ്രീകുമാർ, പ്രസിഡന്റ് സുരേഷ് നീലകണ്ഠൻ, ട്രഷറർ റ്റി. പി. പത്മകുമാർ, വൈസ് പ്രസിഡന്റുമാരായ പരമേശ്വരൻ കുര്യാത്തി, ജഗതി രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ എസ്. വിജയകുമാർ, ആർ.സദാശിവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.




