
ജയസൂര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് കത്തനാർ. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു സിനിമാ പ്രേക്ഷകർ.

ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ജയസൂര്യയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഒരു സ്ത്രീ രൂപത്തിന്റെ തലയില്‍ ചവിട്ടി നില്ക്കുന്ന കത്തനാരുടെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്.
ഒരു വശത്ത് മറഞ്ഞിരിക്കുന്ന ചാത്തനെയും കാണാം. അതേസമയം കത്തനാരുടെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൻ ചർച്ചകള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്ലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര എന്ന സിനിമയുമായി ബന്ധപ്പെടുത്തിയാണ് കത്തനാരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ചർച്ചകള്‍.
‘നീലി വന്ന സ്ഥിതിക്ക് കത്തനാരും വരണമല്ലോ…’, ‘കാത്തനാരെയും നീലിയെയും ഒക്കെ ലോകക്കു മേലെ പ്ലേസ് ചെയ്യാൻ കുറച്ച് പാട് പെടേണ്ടി വരൂലോ..’, ‘കറക്റ്റ് സമയത്ത് ആണ് ഇറക്കിയത്’, ‘ജയസൂര്യയുടെ ബാഹുബലി ആയിരിക്കും ഈ സിനിമ’- എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.
റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.




