alternatetext

അര്‍ജുൻ അശോകൻ, അഹാന കൃഷ്ണകുമാര്‍ ചിത്രം ‘നാൻസി റാണി’ മാര്‍ച്ച്‌ 14ന് തിയേറ്ററുകളിലേക്ക്

alternatetext
alternatetext

മമ്മൂക്ക ചിത്രങ്ങളെ തീവ്രമായി ആരാധിക്കുന്ന നാൻസി റാണി എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് നാൻസി റാണി.

alternatetext

മമ്മൂക്കയുടെ മുഖചിത്രം ഉള്ള ഫിലിം മാഗസിനുമായി നില്‍ക്കുന്ന നായിക മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ്. മമ്മൂക്കയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ‘നാൻസി റാണി’ എന്ന ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്.

കൈലാത്ത് ഫിലിംസിന്റെ ബാനറില്‍ റോയി സെബാസ്റ്റ്യൻ, മനു ജയിംസ് സിനിമാസിന്റെ ബാനറില്‍ നൈന ജിബി പിട്ടാപ്പള്ളില്‍, പ്രൊമ്ബ്റ്റ് പ്രോഡക്ഷന്റെ ബാനറില്‍ ജോണ്‍ ഡബ്ല്യു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജോസഫ് മനു ജയിംസ് രചനയും സംവിധാനവും നിർവഹിച്ച “നാൻസി റാണി” 2025 മാർച്ച്‌ 14ന് തിയേറ്ററുകളില്‍ പ്രദർശനത്തിന് എത്തുന്നു.

അർജുൻ അശോകൻ, അഹാന കൃഷ്ണ, അജു വർഗീസ്, സണ്ണി വെയ്ൻ, ലാല്‍, ശ്രീനിവാസൻ, ഇന്ദ്രൻസ്, ധ്രുവൻ, റോയി സെബാസ്റ്റ്യൻ, മല്ലികാ സുമാരൻ, വിശാഖ് നായർ, കോട്ടയം രമേശ്, ലെന, സുധീർ കരമന, അബൂസലീം, അസീസ് നെടുമങ്ങാട്, മാല പാർവതി, തെന്നല്‍ അഭിലാഷ്, വിഷ്ണുഗോവിന്ദ്, പോളി വില്‍സണ്‍, സോഹൻ സിനുലാല്‍, നന്ദു പൊതുവാള്‍, കോട്ടയം പുരുഷൻ തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

ക്യാമറ- രാഗേഷ് നാരായണൻ. എഡിറ്റർ- അമിത് സി മോഹനൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർമാർ- അമിത് സി മോഹനൻ, അനുജിത്ത് നന്ദകുമാർ, അഖില്‍ ബാലൻ, കൃഷ്ണപ്രസാദ് മുരളി, ലിജു രാജു. ആർട്ട്- പ്രഭ കൊട്ടാരക്കര. കോസ്റ്റ്യൂം- മൃദുല. മേക്കപ്പ്- മിട്ട ആന്റണി, സുബി വടകര. പ്രൊഡക്ഷൻ കണ്‍ട്രോളർ- ശശി പൊതുവാള്‍.

മ്യൂസിക്- മനു ഗോപിനാഥ്, നിഹാല്‍ മുരളി, അഭിത്ത് ചന്ദ്രൻ, സ്റ്റീവ് മാനുവല്‍ ജോമി, മിഥുൻ മധു, താവോ ഇസ്സാരോ, വിനീത് എസ്തപ്പാൻ. ബിജിഎം- സ്വാതി മനു പ്രതീക, ലിറിക്സ്- അമിത് മോഹനൻ, ടിറ്റോ പി തങ്കച്ചൻ, ദീപക് രാമകൃഷ്ണൻ, നൈന ജിബി. ഗായകർ- വിനീത് ശ്രീനിവാസൻ, റിമിടോമി, മിയ എസ്സാ മെഹക്, മനു ജെയിംസ്, നിഹാല്‍ മുരളി, അമലാ റോസ് ഡൊമിനിക്, മല്ലികാ സുകുമാരൻ, ഇന്ദുലേഖ വാര്യർ, ജാൻവി ബൈജു, സോണി മോഹൻ, അഭിത്ത് ചന്ദ്രൻ, മിഥുൻ മധു.

മിക്സിംഗ് ആൻഡ് മസ്റ്ററിംഗ്- വിനീത് എസ്ത്തപ്പൻ. ഡിസൈൻ- ഉജിത്ത് ലാല്‍. വിഎഫ്‌എക്സ്- ഉജിത്ത് ലാല്‍, അമീർ. പോസ്റ്റർ ഡിസൈൻ- ശ്രീകുമാർ എം എൻ. ഇവന്റ് മാനേജർ- വരുണ്‍ ഉദയ്. അമേരിക്ക, ഗ്രീസ്, കോട്ടയം, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്- ഗുഡ് ഡേ മൂവീസ്. പിആർഒ- എംകെ ഷെജിൻ.