
വിക്കി കൗശലിന്റെ ഇതിഹാസ ചരിത്ര നാടകമായ ഛാവ ബോക്സ് ഓഫീസില്‍ മാത്രമല്ല, ഓണ്‍ലൈൻ ടിക്കറ്റ് വില്‍പ്പനയിലും റെക്കോർഡ് സൃഷ്ടിച്ചു.

ടിക്കറ്റ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയില്‍ ഇതിനകം 12 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച ആദ്യ ഹിന്ദി ചിത്രമായി ഛാവ ചരിത്രം കുറിച്ചു.
രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീ 2 വിനെ മറി കടന്നാണ് ഓണ്‍ലൈൻ ടിക്കറ്റ് വില്‍പ്പനയില്‍ ഛാവ യുടെ മുന്നേറ്റം. ബുക്ക് മൈഷോ സിഒഒ ആശിഷ് സക്സേന വെളിപ്പെടുത്തി.
ഇന്ത്യൻ സിനിമാ ലോകത്തെ പുനർനിർവചിച്ച ചരിത്ര നേട്ടവുമായാണ്, ബുക്ക് മൈ ഷോയില്‍ 12 ദശലക്ഷം ടിക്കറ്റ് വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ ഹിന്ദി ചിത്രമായി ഛാവ മുൻകാല റെക്കോർഡുകള്‍ മറികടന്നത്. മുംബൈ, പൂനെ, ഡല്‍ഹി-എൻസിആർ, ഹൈദരാബാദ്, ബെംഗളൂരു, നാഗ്പൂർ, നാസിക്, അഹമ്മദാബാദ്, കൊല്‍ക്കത്ത, ലഖ്നൗ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നാണ് ചിത്രത്തിന് ഏറ്റവും കൂടുതല്‍ കളക്ഷൻ ലഭിച്ചതെന്നും സക്സേന പറഞ്ഞു .
മാർച്ച് 17 ന് ഛാവ 1.46 കോടി രൂപ കളക്ഷൻ നേടിയതായി ഇൻഡസ്ട്രി ട്രാക്കർ സാക്നില്‍ക് പറയുന്നു. അതേസമയം, വിക്കി കൗശലിന്റെ ചിത്രം രണ്‍ബീർ കപൂറിന്റെ ‘അനിമല്‍’ എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ ഔദ്യോഗികമായി മറികടന്നു. 32 ആം ദിവസം ഛാവ 564.11 കോടി രൂപ നേടി.




