alternatetext

ഹോംബാലെ ഫിലിംസും ഹൃതിക് റോഷനും ഒരുമിക്കുന്നു

alternatetext
alternatetext

വെള്ളാരം കണ്ണുകള്‍ ഉള്ള രാജകുമാരൻ, താരസുന്ദരി ഐശ്വര്യറായി വരെ സ്തംഭിച്ചു പോയ പൗരുഷം. ബാലതാരത്തില്‍ നിന്നും സഹ സംവിധായകനിലേക്ക് അതും സ്വന്തം പിതാവിന്‍റെ ചിത്രങ്ങളില്‍.പിന്നീട് “കഹോന പ്യാർ ഹേ ” എന്ന ഒറ്റ ഹിന്ദി ചിത്രത്തിലൂടെ കരുത്തുറ്റ ആണ്‍ ഭംഗിയുടെ ആള്‍രൂപമായി ആ രാജകുമാരൻ ഇന്ത്യൻ സിനിമയുടെ അമരക്കാരനില്‍ ഒരാളായി. അതാണ് നമ്മുടെ ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറിയ ഹൃതിക് റോഷൻ.

alternatetext

ഇപ്പോള്‍ സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഒരു വിളംബരം തന്നെയാണ് ഹോംബാലെ ഫിലിംസ് നടത്തിയിരിക്കുന്നത്. തങ്ങളുടെ അടുത്ത ചിത്രത്തില്‍ ഹൃതിക് റോഷൻ ഹീറോ ആകുന്നു.

അവർ അയാളെ ഗ്രീക്ക് ദൈവം എന്ന് വിളിക്കുന്നു,അയാള്‍ അതിർവരമ്ബുകള്‍ തകർത്ത്, ഹൃദയങ്ങളെ ഭരിച്ച്‌, ഒരു പ്രതിഭാസമായി മാറി”. ഹൃത്വിക് റോഷനൊപ്പം സഹകരിക്കുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു എന്ന ഹോംമ്ബാലയുടെ വാക്കുകള്‍ ഏതൊരു സിനിമ പ്രേമിക്കും രോമാഞ്ചം നല്‍കുന്ന ഒന്നാണ്.

ധൈര്യത്തിന്‍റെയും ഗാംഭീര്യത്തിന്‍റെയും മഹത്വത്തിന്‍റെയും ഒരു കഥ ഇവിടെ തുടങ്ങുന്നു…. മഹാവിസ്ഫോടനത്തിന് സമയമായിരിക്കുന്നു എന്നാണ് ഹോംബാലെ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

ഇന്ത്യൻ സിനിമയിലെ പല റിക്കാർഡുകള്‍ക്കും അന്ത്യം കുറിക്കാൻ അവർ ഒന്നിക്കുന്നു എന്നാണ് ഒരു ആരാധകൻ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഒറ്റുനോക്കപ്പെടുന്ന ഒരു സിനിമക്ക് ഇവിടെ തുടക്കമാകുന്നു എന്നുള്ള കമന്‍റുകളാണ് ഏറെയും. HRITHIK+HOMBALE എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗാണ്.

കെ.ജി.എഫ് ചാപ്റ്ററുകള്‍ 1, 2, സലാർ: പാർട്ട് 1 – സീസ്ഫയർ, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ പാൻ-ഇന്ത്യൻ സിനിമകള്‍ ഹോംബാലെ ഫിലിംസ് നമുക്ക് സമ്മാനിച്ചിട്ടുള്ളവയാണ്.

ഹോംബാലെ ഫിലിംസിന്‍റെ എല്ലാ ചിത്രങ്ങളും തന്നെ ബോക്സ് ഓഫീസില്‍ വൻ വിജയങ്ങള്‍ ആയതിനാല്‍ ഈ ചിത്രം എത്രമാത്രം ആരാധകരില്‍ ആവേശം ഉയർത്തും എന്നുള്ളതില്‍ സംശയമില്ല.

ഏതൊരു ചിത്രവും അത് ഡിമാൻഡ് ചെയ്യുന്ന രീതിയില്‍ തന്നെ ഒരുക്കുന്ന ഹോംബാലെ ഫിലിംസും, തന്‍റെ കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായി ഏതറ്റവും വരെ പോകുന്ന ഹൃതിക് റോഷനും ഒരുമിക്കുമ്ബോള്‍ അണിയറയില്‍ ഒരുങ്ങുന്നത് ഒരു ബ്രഹ്മാണ്ഡ ചരിത്രം. ഇനി ആവേശത്തോട് കൂടി ആ സുദിനത്തിലേക്കുള്ള കാത്തിരിപ്പാണ്. പി ർ ഓ-മഞ്ജു ഗോപിനാഥ്.