
മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രമായി മാറുകയാണ് മോഹൻലാല്‍ നായകനായ തുടരും. ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യദിനം മുതല്‍ ജനം ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രം ഒരു ഫാമിലി ഡ്രാമ ആണെന്നും എന്നാല്‍ ഫീല്‍ ഗുഡ് അല്ലെന്നുമാണ് സംവിധായകൻ തരുണ്‍ മൂർത്തി റിലീസിന് മുൻപ് പറഞ്ഞത്. ഹൈപ്പ് കൂട്ടാതിരിക്കാനായി ചിത്രത്തിൻറെ ആക്ഷൻ, ത്രില്ലർ അംശങ്ങള്‍ അണിയറക്കാർ ബോധപൂർവ്വം മറച്ചുവെക്കുകയായിരുന്നു. എന്നാല്‍ ആദ്യ ഷോകള്‍ക്കിപ്പുറം വമ്ബൻ മൗത്ത് പബ്ലിസിറ്റി നേടിയതോടെ ഇന്നുവരെ ബോക്സ് ഓഫീസില്‍ ചിത്രത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഇപ്പോഴിതാ രണ്ടാം തിങ്കളാഴ്ചയും മികച്ച ആഭ്യന്തര കളക്ഷനാണ് തുടരും ഉറപ്പാക്കിയിരിക്കുന്നത്. രണ്ടാം മണ്‍ഡേ ടെസ്റ്റ് എന്ന് വിളിക്കാവുന്ന വർക്കിംഗ് ഡേ ആയ മെയ് 5ന് മോഹൻലാലിൻറെ തുടരും ആഭ്യന്തര ബോക്സോഫീസില്‍ നേടിയത് 5.15 കോടിയാണ്. ചിത്രം റിലീസ് ചെയ്ത് 11 ദിവസം കഴിഞ്ഞിട്ടും ചിത്രത്തിൻറെ നെറ്റ് കളക്ഷൻ ഇതുവരെ 5 കോടിക്ക് താഴെ പോയിട്ടില്ല എന്നത് വലിയ സൂചനയാണ്.
ചിത്രം പല കളക്ഷൻ റെക്കോഡുകളും തകർത്തേക്കും എന്നാണ് സൂചന. ട്രാക്കർമാർ നല്‍കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടി കടന്നിട്ടുണ്ട്. പുലിമുരുകനെ മറികടന്ന് മലയാളത്തില്‍ 150 കോടിയില്‍ അധികം നേടുന്ന ആറാമത്തെ ചിത്രമായിരിക്കുകയാണ് തുടരും.
ആവേശവും ആടുജീവിതവുമാണ് കളക്ഷനില്‍ ഇനി തുടരുമിന് മുന്നില്‍ ഉള്ളത്. ആവേശം 156 കോടിയും ആടുജീവിതം 158.50 കോടിയുമാണ് ആകെ നേടിയത്. ഇന്നത്തെ കളക്ഷൻ കൊണ്ട് തുടരും ഈ രണ്ട് ചിത്രങ്ങളെയും മറികടന്നാലും അത്ഭുതപ്പെടാനില്ല.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹൻലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസില്‍, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാർ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്




