alternatetext

‘മോസ്റ്റ് വയലന്റ് ചിത്ര’വുമായി നാനി: ‘ഹിറ്റ് 3’ വരുന്നു, ടീസര്‍ പുറത്ത്

alternatetext
alternatetext

തെലുങ്ക് സൂപ്പര്‍താരം നാനിയെ നായകനാക്കി ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹിറ്റ് 3’ . നാനിയുടെ 32 മത് ചിത്രമായ ‘ഹിറ്റ് 3’യുടെ ടീസര്‍ പുറത്ത്.

alternatetext

നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. നാനിയുടെ അര്‍ജുന്‍ സര്‍ക്കാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിനു സര്‍ക്കാരിന്റെ ലാത്തി എന്ന ടൈറ്റില്‍ ആണ് നല്‍കിയിരിക്കുന്നത്.

‘ഹിറ്റ് 3’നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ടീസര്‍ സൂചിപ്പിക്കുന്നുണ്ട്.

ഞെട്ടിച്ച്‌ ഡ്രാഗണ്‍; ചിത്രം നേടിയ കണക്ക്

ഛായാഗ്രഹണം – സാനു ജോണ്‍ വര്‍ഗീസ്, സംഗീതം – മിക്കി ജെ മേയര്‍, എഡിറ്റര്‍ – കാര്‍ത്തിക ശ്രീനിവാസ് ആര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – എസ് വെങ്കിട്ടരത്‌നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരന്‍ ജി, ലൈന്‍ പ്രൊഡ്യൂസര്‍ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടര്‍ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനര്‍ – നാനി കമരുസു, ടഎത സിങ്ക് സിനിമ, വിഎഫ്‌എക്‌സ് സൂപ്പര്‍വൈസര്‍: ഢഎത ഉഠങ, ഡിഐ: ആ2വ സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വര്‍മ്മ, മാര്‍ക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആര്‍ഒ – ശബരി