alternatetext

മമ്മൂട്ടി ചിത്രം ഭ്രമയുഗം ആഗോളതലത്തില്‍ 50 കോടി കടന്നു.

alternatetext
alternatetext

മമ്മൂട്ടി ചിത്രം ഭ്രമയുഗം ആഗോളതലത്തില്‍ 50 കോടി കടന്നു. ബ്ളാക് ആൻഡ് വൈറ്റില്‍ കഥ പറയുന്ന ചിത്രത്തിന് എങ്ങും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭൂതകാലത്തിനുശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തില്‍ പ്രതിനായക വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അർജുൻ അശോകനാണ് നായകൻ. സിദ്ധാർത്ഥ് ഭരതൻ, അമാല്‍ഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റു താരങ്ങള്‍.

alternatetext

മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി കൊടുമണ്‍ പോറ്റി വിശേഷിക്കപ്പെടുന്നു. മമ്മൂട്ടിയുടെ ശക്തമായ പകർന്നാട്ടമാണ് ഭ്രമയുഗത്തിന്റെ ഹൈലൈറ്റ്