
പവൻ കല്യാണ്‍ നായകനായി എത്തിയ ചിത്രമാണ് ഹരി ഹര വീര മല്ലു. ചിത്രത്തിൻ്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 116.83 കോടി രൂപയോളം നേടിയിട്ടുണ്ട്.

ഇപ്പോഴിതാ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലിലൂടെ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. കൃഷ് ജഗർലമുഡിയും ജ്യോതി കൃഷ്‍യും സംവിധാനം നിർവ്വഹിച്ച ചിത്രമാണിത്. വിദേശത്ത് നിന്ന് മാത്രം 14 കോടിയണ് ചിത്രം സ്വന്തമാക്കിയത്. നിധി അഗർവാളാണ് ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്.
ജ്ഞാന ശേഖർ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷന് നിക്ക് പവല്‍ ആണ്. എ ദയകർ റാവുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം നിർവ്വഹിച്ചിരിക്കുന്നത്. എം എം കീരവാണിയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അർജുൻ രാംപാല്‍, നർഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ട്.




