അഡല്‍റ്റ് കോമഡി എന്റര്‍ടൈനര്‍;’പെരുസ് ‘ കേരളത്തിലും

alternatetext

നർമ്മത്തിനും കുടുംബം ബന്ധങ്ങള്‍ക്കും ഏറേ പ്രാധാന്യം നല്‍കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങള്‍ സൂപ്പർ ഹിറ്റാവുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്ന തമിഴ് ചിത്രമാണ് “പെരുസ്”.തമിഴ് നാട്ടില്‍ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ‘പെരുസ് ‘മാർച്ച്‌ ഇരുപത്തിയൊന്നിന് കേരളത്തില്‍ പ്രദർശനത്തിനെത്തുന്നു.

alternatetext

വൈഭവ്,സുനില്‍ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നഫാമിലി കോമഡി എന്റർടൈയ്നർ തമിഴ് ചിത്രമാണ് “പെരുശ്”.സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്, ബവേജ സ്റ്റുഡിയോസ് ലിമിറ്റഡ് എന്നി ബാനറില്‍
കാർത്തികേയൻ എസ്,ഹർമൻ ബവേജ,ഹിരണ്യ പെരേര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സത്യ തിലകം നിർവഹിക്കുന്നു.അരുണ്‍ ഭാരതി,ബാലാജി ജയരാമൻ എന്നിവരുടെ വരികള്‍ക്ക് അരുണ്‍രാജ് സംഗീതം പകരുന്നു.എഡിറ്റർ- സൂര്യ കുമാരഗുരു.
വിതരണം-ഐ എം പി ഫിലിംസ്,പി ആർ ഒ- എ എസ് ദിനേശ്.