alternatetext

പോര്‍വിളിയുമായി ബേസിലും സജിൻ ഗോപുവും പൊൻമാൻ ട്രെയിലര്‍

alternatetext
alternatetext

ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പൊൻമാൻ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.തുറന്ന പോർവിളി നടത്തുന്ന ബേസില്‍ ജോസഫിനെയും സജിൻ ഗോപുവിനെയും ട്രെയിലറില്‍ കാണാം. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തില്‍ പൊന്നിനെ ചൊല്ലിയുള്ള തർക്കവും തുടർ സംഭവങ്ങളുമാണ് ചിത്രത്തിലെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.

alternatetext

ലിജിമോള്‍ ജോസ്, ദീപക് പറമ്ബോല്‍,രാജേഷ് ശർമ്മ,ആനന്ദ് മന്മഥൻ,സന്ധ്യ രാജേന്ദ്രൻ,ജയാ കുറുപ്പ്,റെജു ശിവദാസ്,ലക്ഷ്മി സഞ്ജു,മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്ബനാടൻ , കിരണ്‍ പീതാംബരൻ, മിഥുൻ വേണുഗോപാല്‍, ശൈലജ പി അമ്ബു, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്ര് താരങ്ങള്‍.

ജി ആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം .ജി. ആർ ഇന്ദുഗോപനും , ജസ്റ്റിൻ മാത്യുവും ചേർന്നാണ് തിരക്കഥ. സാനു ജോണ്‍ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്നു. സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു.എഡിറ്റർ-നിധിൻ രാജ് ആരോള്‍,പ്രൊജക്റ്റ് ഡിസൈനർ-രഞ്ജിത്ത് കരുണാകരൻ,അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം ജനുവരി 30ന് റിലീസ് ചെയ്യും. ,പി. ആർ. ഒ എ .എസ് ദിനേശ് ,ശബരി