
തന്റെ പുതിയ സിനിമയായ ഐ ആം ഗെയിമില്‍ വളരെ കൂള്‍ ആയിട്ടുള്ള കഥാപാത്രമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. പഴയ റെട്രോ സ്‌റ്റൈല്‍ പരിപാടിയല്ലെന്നും വളരെ മോഡേണ്‍ ആയിട്ടുള്ള ആളാണ് അതിലെന്നും നടന്‍ പറഞ്ഞു.

എന്റെ അടുത്ത സിനിമയായ ഐ ആം ഗെയിമില്‍ ഞാന്‍ വളരെ മോഡേണ്‍ ആണ്. ഒരു കൂള്‍ കഥാപാത്രമാണ് റെട്രോ സ്‌റ്റൈല്‍ പരിപാടിയല്ല, നിങ്ങള്‍ എല്ലാവരും ആ സിനിമ നന്നായി ആസ്വദിക്കും. അതിന്റെ ആണ് ഈ ലുക്ക്’, ദുല്‍ഖര്‍ പറഞ്ഞു. കാന്ത സിനിമയുടെ പ്രൊമോഷന്‍ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.




