
സിജു വില്‍സനെ നായകനാക്കി നവാഗതനായ അഭിലാഷ് ആർ. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡോസ്.എസിനിമാറ്റിക് ഫിലിംസിന്റെ ബാനറില്‍ ഷാന്റോ തോമസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ചൊവ്വാഴ്ച്ച റാന്നി വടശേരിക്കര ശി അയ്യപ്പമെഡിക്കല്‍ കോളജില്‍ ആരംഭിച്ചു.

വടശേരിക്കര പഞ്ചായത്തു പ്രസിഡന്റ് ലതാ മോഹൻ ആദ്യ ഭദ്രദീപം തെളിയിക്കുകയും തുടർന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്നു പൂർത്തീകരിക്കുകയും ചെയ്തുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
നടൻ ജഗദീഷ് സ്വിച്ചോണ്‍ കർമ്മവും അശ്വിൻ.കെ. കുമാർ ഫസ്റ്റ് ക്ലാപ്പും നല്കി. ആന്റ്,ഗോ നിഷ്ട് തിരുവ് എന്നി ഷോർട്ട് ഫിലിമുകള്‍ ഒരുക്കി സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധയനായ ആളാണ് അഭിലാഷ്.
ദൂരെ എന്ന മ്യൂസിക്ക് ആല്‍ബവും ഒരുക്കിക്കൊണ്ടാണ് അഭിലാഷ് ആർ. നായർ. തിരക്കഥ രചിച്ച് മെയിൻ സ്ട്രീം സിനിമയുടെ അമരക്കാരനാകുന്നത്. ലോകമെമ്ബാടുമുള്ള മെഡിക്കല്‍ ക്രൈമുകളില്‍ നി ന്നും കണ്ടെത്തിയ സംഭവങ്ങളില്‍ നിന്നും അടർത്തിയെടുത്ത കണ്ടന്റ് ക്രോഡികരിച്ചാണ് ഡോസ് എന്ന തന്റെ മെഡിക്കല്‍ ക്രൈം ത്രില്ലറിനു ചലച്ചിത്രാവിഷ്ക്കാരം നടത്തുന്നത്.
പേരു സൂചിപ്പിക്കുന്ന ഡോസ് – ഒരു ഹൈഡോസ് ജോണറില്‍ ക്രൈം ത്രില്ലറായി അവതരിപ്പിക്കു
വാനുള്ള ശ്രമത്തിലാണ് സംവിധായകൻ.
അങ്കിത് ത്രിവേദി, കുര്യൻ മാത്യു, ജോജോണി ചിറമ്മല്‍, (വണ്ടർ മൂവി പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്വർക്ക്, വില്‍സണ്‍ പിക്ചേഴ്സ് ) എന്നിവരാണ് കോ – പ്രൊഡ്യൂസേഴ്സ് ദൃശ്യാ രഘുനാഥ്, കൃഷാ ക്കുറുപ്പ്, റിതാ ഫാത്തിമ എന്നിവരും പ്രധാന താരങ്ങളാണ്.
ഛായാഗ്രഹണം – വിഷ്ണുപ്രസാദ്. എഡിറ്റിംഗ് – ശ്വാം ശശിധരൻ, പ്രൊഡക്ഷൻ ഡിസൻ അപ്പു മാരായി. മേക്കപ്പ് – പ്രണവ് മാസൻ, കോസ്റ്റ്യും – ഡിസൈൻ സുല്‍ത്താനാ റസാഖ്, പ്രൊജക്റ്റ് ഡിസൈൻ – മനോജ് കുമാർ പാരിപ്പള്ളി. ചീഫ് അസോസിയേറ്റ് ഡയറക്ടർ – അനന്തു ഹരി. പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ – ഭാഗ്യരാജ്പെഴും പാർ, കാസ്റ്റിംഗ് – സൂപ്പർ ഷിബു. ആക്ഷൻ -കലൈകിംഗ്സ്റ്റണ്‍. മാർക്കറ്റിംഗ് ഹെഡ് — കണ്ടന്റ് ഫാക്ടറി, ആന്റണി വർഗീസ്, സ്റ്റില്‍സ്-നൗഷാദ്, ഡിസൈൻ യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ മാനേജർ ജോബി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – -ജിബി കണ്ടഞ്ചേരി. പ്രൊഡക്ഷൻ കണ്ട്രോളർ – പ്രസാദ് നമ്ബ്യാങ്കാവ്. റാന്നി, പത്തനംതിട്ട ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ്.




