
ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായര്‍,അശ്വത് ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എല്‍.എല്‍.ബി (ലൈഫ് ലൈൻ ഒഫ് ബാച്ചിലേഴ്സ് ) എന്ന ചിത്രത്തിന്റെ ടീസര്‍ ആസിഫ് അലി റിലീസ് ചെയ്തു.

റോഷൻ അബൂബക്കര്‍, സുധീഷ്,ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, കാര്‍ത്തിക സുരേഷ്, സീമ ജി. നായര്‍,നാദിറ മെഹ്‌റിൻ,കവിത ബൈജു,ചൈത്ര പ്രവീണ്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വഹിക്കുന്നു.
സന്തോഷ് വര്‍മ്മ,മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ബിജി ബാല്‍,കൈലാസ് എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍- അതുല്‍ വിജയ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍-ദീപക് പരമേശ്വരൻ, പി. ആര്‍. ഒ എ .എസ് ദിനേശ്




