alternatetext

ജയിലറിന്‍റെ ഹിറ്റ് വിജയത്തിന് ശേഷം തമിഴ് സിനിമ ലോകം അടുത്തതായി ഉറ്റുനോക്കുന്ന സിനിമ ‘ലിയോ’

ജയിലറിന്‍റെ ഹിറ്റ് വിജയത്തിന് ശേഷം തമിഴ് സിനിമ ലോകം അടുത്തതായി ഉറ്റുനോക്കുന്ന സിനിമ 'ലിയോ'
alternatetext
alternatetext

ജയിലറിന്‍റെ ഹിറ്റ് വിജയത്തിന് ശേഷം തമിഴ് സിനിമ ലോകം അടുത്തതായി ഉറ്റുനോക്കുന്ന സിനിമ ലിയോ ആണ്. ലോകേഷ് കനകരാജും വിജയ്‍യും രണ്ടാമതും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വന്‍ വാര്‍ത്തയാണ്. സിനിമയിലെ ആദ്യം ഇറങ്ങിയ ഗാനം ‘നാ റെഡി’ വന്‍ ഹിറ്റായിരുന്നു. അനിരുദ്ധാണ് സിനിമയുടെ സംഗീതം. എന്നാല്‍ ഇപ്പോള്‍ പുതിയൊരു കുരുക്കാണ് സിനിമയ്ക്ക് വന്നിരിക്കുന്നത്. രണ്ട് മാസം മുമ്ബാണ് ‘നാ റെഡി’ ഗാനം റിലീസ് ചെയ്‍തിരുന്നത്.

alternatetext

ഇപ്പോള്‍ ആ ഗാനത്തിന് ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് സെൻട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്‍സി). പുകവലിയെയോ മദ്യപാനത്തെയോ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള രംഗങ്ങള്‍ക്കും വരികള്‍ക്കും എതിരെയാണ് സെൻസര്‍ ബോര്‍ഡ് രംഗത്ത് എത്തിയിരിക്കുന്നത്. പത്താധു ബോട്ട്‍ല് നാ കുടിക്കായെന്ന് തുടങ്ങുന്ന വരികള്‍ മാറ്റണം എന്നീ വാക്കുകള്‍ക്കാണ് സെന്‍സര്‍ ബോര്‍ഡ് കത്തിവച്ചിരിക്കുന്നത്. വിജയ് പുകവലിക്കുന്ന, പ്രത്യേകിച്ച്‌ ക്ലോസ് അപ് ഷോട്ടുകള്‍ മാറ്റുകയും കുറക്കുകയോ ചെയ്യണമെന്നും നിര്‍ദേശത്തിലുണ്ട്.

ടിവിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയ്ക്കാണ് തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് വാര്‍ത്ത.