
സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ‘ലിറ്റില്‍ ഹാര്‍ട്സി’ന്റെ (Little Hearts) പൂജ കട്ടപ്പനയില്‍ നടന്നു. നടൻ രണ്‍ജി പണിക്കര്‍ ഭദ്രദീപം തെളിച്ചു.

സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം ‘നല്ല നിലാവുള്ള രാത്രി’യില്‍ ബാബുരാജ്, ചെമ്ബൻ വിനോദ്, ജിനു ജോസഫ്, ബിനു പപ്പു എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേര്‍ന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവില്‍ പ്രേക്ഷക പ്രശംസ നേടിയ, അര്ജുൻ അശോകൻ നായകനായെത്തിയ മെമ്ബര്‍ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം.
അഭിനയ പ്രതിഭകൊണ്ട് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ ഒരു ഗംഭീര താരനിര തന്നെയുണ്ട് ചിത്രത്തില്‍. ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് നായിക. ധ്യാൻ ശ്രീനിവാസൻ, ബാബുരാജ്, ചെമ്ബൻ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മലയോരമേഖലയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കളര്‍ഫുള്‍ കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രം. വ്യത്യസ്തമായ മൂന്ന് പേരുടെ പ്രണയവും, ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ആള്‍ക്കാരും, തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ലിറ്റില്‍ ഹാര്‍ട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടൻ. ബിജു മേനോൻ- റോഷൻ മാത്യു ചിത്രം ‘ഒരു തെക്കൻ തല്ല് കേസ്’, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു.
ഏഴ് പാട്ടുകളുള്ള ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോൻ, ക്യാമറ- ലുക്ക് ജോസ്, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ്- അനിറ്റാരാജ് കപില്‍, ക്രിയേറ്റീവ് ഹെഡ്- ഗോപികാ റാണി, ക്രിയേറ്റീവ് ഡയറക്ടര്‍- ദിപില്‍ദേവ്, പ്രൊഡക്ഷൻ കണ്ട്രോളര്- ഡേവിസണ്‍ സി.ജെ., മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, ആര്‍ട്ട്- അരുണ്‍ ജോസ്, കൊറിയോഗ്രഫി- റിഷ്ദാൻ അബ്ദുള്‍ റഷീദ്, പി.ആര്.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്- അനീഷ് ബാബു, ഡിസൈൻസ്- ഏസ്ത്തറ്റിക് കുഞ്ഞമ്മ.




