
ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രത്തിന് ആശകള്‍ ആയിരം എന്ന പേരിട്ടു. ഒരു വടക്കൻ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി.

പ്രജിത് ആണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്.
അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫുമാണ് ആശകള്‍ ആയിരത്തിന്റെ രചന നിർവഹിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങളിലും എന്റെ വീട് അപ്പുവിന്റെയും ചിത്രങ്ങളില്‍ കാളിദാസ് ജയറാം അച്ഛനോടൊപ്പം അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി നായകവേഷങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാളി പ്രേക്ഷകർ എന്നും ആഗ്രഹിച്ചിരുന്ന ജയറാം കാളിദാസ് കൂട്ടുകെട്ട് ആശകള്‍ ആയിരത്തിലൂടെ നിറവേറുകയാണ്. ജൂഡ് ആന്തണി ജോസഫ് ആണ് ആശകള്‍ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ.
കോ പ്രൊഡ്യൂസേഴ്സ്: ബൈജു ഗോപാലൻ, വി.സി പ്രവീണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി, ഡി.ഒ.പി: ഷാജി കുമാർ, പ്രോജക്‌ട് ഡിസൈനർ: ബാദുഷാ. എൻ.എം, എഡിറ്റർ: ഷഫീഖ് പി.വി, മ്യൂസിക്: സനല്‍ ദേവ്, ആർട്ട്: നിമേഷ് താനൂർ, കോസ്റ്റ്യൂം: അരുണ്‍ മനോഹർ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പി.ആർ.ഒ: പ്രതീഷ് ശേഖർ.




