alternatetext

റിലീസിന് മുന്നേ ചൂടുപിടിച്ച്‌ വാര്‍ 2 വും കൂലിയും; കൂലിയ്ക്ക് മുന്‍പ് ഹൃത്വിക് റോഷൻ സിനിമയുടെ ട്രെയ്ലര്‍ എത്തും

alternatetext
alternatetext

ഹൃത്വിക് റോഷൻ-തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണ് വാർ 2 . ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന സവിശേഷതയും വാർ 2 ന് ഉണ്ട് .സിനിമയില്‍ ഒരു ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്.

alternatetext

സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയ്ലർ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ജൂലൈ 25 ന് സിനിമയുടെ ട്രെയ്ലർ പുറത്തു വിടും. സിനിമയില്‍ എത്തി ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും 25 വർഷം പൂർത്തിയാകുന്ന സമയത്ത് തന്നെ സിനിമയുടെ ട്രെയ്ലർ പുറത്തുവിടുന്നുവെന്നതും ഏറെ കൗതുകമുള്ള കാര്യമാണ്. ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും

പ്രസവ ശേഷം ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ 400 രൂപ പോലുമില്ല; ‘ക്രൂരനായ വില്ലന്റെ’ ഉളളുലയ്ക്കും ജീവിതം

ആക്ഷൻ നിറഞ്ഞ ഒരു പക്കാ കമേഴ്ഷ്യല്‍ സിനിമയാകും വാർ 2 എന്നുറപ്പിക്കുന്നതാണ് സിനിമയുടേതായി പുറത്തുവന്ന പോസ്റ്ററുകള്‍. അതേസമയം സിനിമയുടെ നേരത്തെ പുറത്തുവന്ന ടീസറിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിന്റെ മേക്കിങ്ങിനും വിഎഫ്‌എക്സിനും ആക്ഷൻ സീനുകള്‍ക്കും വിമർശനങ്ങള്‍ ഉയരുന്നുണ്ട്.