alternatetext

മലയാളത്തിലേക്ക് ഒരു പുതിയ നിര്‍മാണ കമ്ബനി കൂടി; ശ്രീനാഥ് ഭാസി ചിത്രം “G1-ന് തുടക്കമായി

alternatetext
alternatetext

നെബുലാസ് സിനിമാസിന്‍റെ ബാനറില്‍ ജൻസണ്‍ ജോയ് നിർമിച്ച്‌ ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിന് തുടക്കമായി. G1 എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാൻ എം ആണ്.ചിത്രത്തിന്‍റെ ഛായാഗ്രഹണവും ഷാൻ തന്നെയാണ് നിർവഹിക്കുന്നത്. നെബുലാസ് സിനിമാസിന്‍റെ ആദ്യ നിർമാണ സംരംഭമാണിത്.

alternatetext

വാഗമണ്ണില്‍ നടന്ന പൂജാ ചടങ്ങില്‍ ഡയറക്ടർ ഷാൻ എം., സബിൻ നമ്ബ്യാർ, റിയാദ് വി., ഇസ്മയില്‍, നിജിൻ ദിവാകരൻ, സണ്ണി വാഗമണ്‍ എന്നിവർ ഭദ്രദീപം കൊളുത്തി. സ്വിച്ച്‌ ഓണ്‍ കർമ്മം സബിൻ നമ്ബ്യാർ നിർവഹിച്ചു. ഫസ്റ്റ് ക്ലാപ്പ് അടിച്ചത് ചീഫ് അസോസിയേറ്റ് ഡയറക്ടർ റിയാസ് ബഷീർ.

ചിത്രം ഒരു സർവൈവല്‍ ത്രില്ലർ മൂഡിലാണ് ഒരുങ്ങുന്നത്. ഒരു മലയോര ഗ്രാമത്തില്‍ എത്തുന്ന യുവാവ് അപ്രതീക്ഷിതമായ ഒരു പ്രശ്നത്തില്‍ കുരുങ്ങുകയും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ അയാളെ ഉദ്വേഗജനകമായ ജീവിത മുഹൂർത്തങ്ങളില്‍ എത്തിക്കുകയും അയാളുടെ മോചനം അസാധ്യമാക്കുകയും ചെയ്യുന്നു.

തിരിച്ചു വരവിനായുള്ള പോരാട്ടത്തില്‍ അയാള്‍ക്ക് സ്വന്തം ദൗർഭല്യങ്ങളെയും രഹസ്യങ്ങളേയും കൂടി നേരിടേണ്ടി വരുന്നു. ശ്രീനാഥ് ഭാസിയെ കൂടാതെ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, അബു സലീം, പ്രശാന്ത് മുരളി, ബിജു സോപാനം, വൈശാഖ് വിജയൻ, ഷോണ്‍, നസ്ലിൻ ജമീല, പൗളി വത്സൻ തുടങ്ങിയവർ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ശ്രീഹരി. ഗാനരചന – ഷറഫു. എഡിറ്റർ – വിനയൻ മേക്കപ്പ് -അമല്‍ ചന്ദ്രൻ. കോസ്റ്റ്യൂം ഡിസൈനർ മഞ്ജുഷ. ആർട്ട് ഡയറക്ടർ റിയാദ് വി ഇസ്മയല്‍. ചീഫ് അസോസിയേറ്റ് ഡയറക്ടർ -റിയാസ് ബഷീർ.പ്രൊഡക്ഷൻ കണ്‍ട്രോളർ – നിജില്‍ ദിവാകരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുനില്‍ മേനോൻ, നിഷാന്ത് പന്നിയങ്കര. VFX – ജോജി സണ്ണി.പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റില്‍സ് – വൈശാഖ്.ഡിസൈൻസ് : മനു ഡാവിഞ്ചി. വാഗമണ്‍, മൂന്നാർ, കൊടൈക്കനാല്‍, എറണാകുളം എന്നിവിടങ്ങളിലായി ഷൂട്ടിംഗ് തുടരും.