‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ നാലിന് തിയറ്ററുകളിലെത്തും

alternatetext

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എന്റർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ നാലിന് തിയറ്ററുകളിലെത്തും. നേരത്തെ ജൂലൈ 24-ന് തിയറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. സത്യം സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറില്‍ പ്രേമചന്ദ്രൻ എ. ജിയും മഹാസുബൈറും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസ്പേർസ് – അതുല്‍ പ്രേം, സൈനുദ്ദീൻ. ഉദയ്കൃഷ്ണയാണ് രചന നിർവഹിച്ചിരിക്കുന്നത്.

alternatetext

കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രികരണം. അഭിനേതാക്കളുടെ നിരയില്‍ നിരവധി കൗതുകങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പ്രകാശ് വർമ്മയും, അഭിരാമിയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. ഒപ്പം ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോണ്‍ മൈക്കിള്‍, സജല്‍ സുദർശൻ, നിജാദ് ബാബു തോമസ് ഷേർഷ ഷെരിഫ്, റിനോഷ് ജോർജ്, അമല്‍ ജോസ് ആൻ്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻരഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാല്‍, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.

ഗാനങ്ങള്‍ – ഷിബു ചക്രവർത്തി, സംഗീതം – ജോ ഡാനിയേല്‍, പശ്ചാത്തല സംഗീതം ബിജിബാല്‍, ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്. കലാസംവിധാനം – സാബു റാം. മേക്കപ്പ് – റോഷൻ എൻ. ജി. കോസ്റ്റ്യും ഡിസൈൻ- സമീറാ സനീഷ്. സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി .സൗണ്ട് ഡിസൈൻ – കിഷൻ സപ്താ. ലൈൻ പ്രൊഡ്യൂസർ -സുനില്‍ സിംഗ്-ചീഫ് അസോസിയേറ്റ് ഡയറക്ടർ – വി ബോസ്. പോസ്റ്റർ ഡിസൈൻ – ആന്റണി സ്റ്റീഫൻ. ആക്ഷൻ – കലൈ കിംഗ്സ്റ്റണ്‍, ഫീനിക്സ് പ്രഭു, മാഫിയാ ശശി, പി.സി. സ്റ്റണ്ട്സ്, കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കണ്‍ട്രോളർ- പ്രശാന്ത് നാരായണൻ. പിആർഒ-വാഴൂർ ജോസ്