alternatetext

പ്രണവ് മോഹൻലാല്‍ ചിത്രം വടകരയില്‍

alternatetext
alternatetext

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ 2 ന് വടകരയില്‍ ആരംഭിക്കും.

alternatetext

കൊച്ചിയിലും ചിത്രീകരണമുണ്ട്.മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച

ഭ്രമയുഗം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രവും ഹൊറർ ഗണത്തില്‍പ്പെടുന്നു. രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൊറർ ചിത്രമാണ്. പ്രശസ്ത കലാ സംവിധായകൻ ജ്യോതിഷ് ശങ്കറുടെ നേതൃത്വത്തില്‍ ചിത്രത്തിനുവേണ്ടി സെറ്റ് ഒരുങ്ങുന്നുണ്ട്. ഭ്രമയുഗം സിനിമയിലെ മന ജ്യോതിശങ്കറുടെ കരവിരുതല്‍ തീർത്തതാണ്.

ഭ്രമയുഗത്തിന്റെ നിർമ്മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസും നെറ്റ് ഷിഫ്ട് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. ഷെഹനാദ് ജലാല്‍ ഛായാഗ്രഹണം നിർവഹിക്കും. ഭ്രമയുഗത്തിനു സംഗീതം ഒരുക്കിയ ക്രിസ്റ്റോ സേവ്യർ ആണ് സംഗീത സംവിധാനം. എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി. 40 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്യുന്നത്.

അതേസമയം വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച വർഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തിനുശേഷം പ്രണവ് മോഹൻലാല്‍ അഭിനയിക്കുന്ന സിനിമയാണ്. രാഹുല്‍ സദാശിവന്റെ സിനിമയല്ലാതെ മറ്റു ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടില്ല. നരേൻ പ്രധാന വേഷത്തില്‍ എത്തിയ റെഡ് റെയ്ൻ എന്ന ചിത്രത്തിലൂടെയാണ് രാഹുല്‍ സദാശിവൻ സംവിധായകനാകുന്നത്. രാഹുലിന്റെ സംവിധാനത്തില്‍ ഷെയ്ൻ നിഗം, രേവതി എന്നിവർ പ്രധാന വേഷത്തില്‍ എത്തിയ ഹൊറർ ചിത്രം ഭൂതകാലം മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടുകയും ചെയ്തു