alternatetext

‘മച്ചാന്‍റെ മാലാഖ’; ഫെബ്രുവരി 27 തിയറ്ററുകളില്‍ എത്തും

alternatetext
alternatetext

ബോബൻ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാന്‍റെ മാലാഖ’. ഫെബ്രുവരി 27ന് ചിത്രം റിലീസ് ചെയ്യും. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അബാം മൂവീസിൻ്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

alternatetext

ഒരു ഫാമിലി എൻ്റർടെയിനറാണ് ചിത്രം. സംവിധായകൻ ജക്സണ്‍ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തില്‍ മനോജ് കെ.യു, വിനീത് തട്ടില്‍, ശാന്തി കൃഷ്ണ, ലാല്‍ ജോസ്, രാജേഷ് പറവൂർ, ആല്‍ഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്