alternatetext

 ‘കുമ്ബാരി’ ജനുവരി റിലീസ്

 'കുമ്ബാരി' ജനുവരി റിലീസ്
alternatetext
alternatetext

റോയല്‍ എന്റെര്‍പ്രൈസ്സസിന്റെ ബാനറില്‍ ടി. കുമാരദാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘കുമ്ബാരി’. യുവാക്കളുടെ സൗഹൃദവും പ്രണയവും സഹോദര ബന്ധവും പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് കെവിൻ ജോസഫാണ്. ആക്ഷൻ വിത്ത്‌ കോമഡി തമിഴ് ചിത്രത്തില്‍ വിജയ് വിശ്വ, നലീഫ് ജിയ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.

alternatetext

ചിത്രത്തിലെ നായിക മഹാന സഞ്ജീവിയാണ്. ജോണ്‍ വിജയ്, ജെയ്‌ലറിലെ ശരവണൻ, ചാംസ്, മധുമിത, സെന്തി കുമാരി, കാതല്‍ സുകുമാര്‍, ബിനോജ് കുളത്തൂര്‍ തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.

യൂട്യൂബറായ നായിക എങ്ങനെയെങ്കിലും യൂട്യൂബിലൂടെ പ്രശസ്തയാകണം എന്ന മോഹവുമായി നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രാങ്ക് ഷോയ്ക്കു ഇടയില്‍ വെച്ചു നായകനെ കാണുന്നു. ഇരുവരും പ്രണയത്തിലാകുന്നു. ഇതറിഞ്ഞ നായികയുടെ സഹോദരൻ ബന്ധത്തിന് സമ്മതിക്കാതെയിരിക്കുന്നു. ഇതേത്തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് കഥാവൃത്തം.

പ്രസാദ് ആറുമുഖമാണ് ചിത്രത്തിന്റെ ഛായഗ്രഹാകൻ. ടി.എസ്. ജയ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം സന്തോഷ്‌ പാപ്പനംകോട് ആണ്. വിനോദൻ, അരുണ്‍ ഭാരതി, സിര്‍കാളി സിര്‍പ്പി എന്നിവരുടെ വരികള്‍ക്ക് ജയപ്രകാശ്, ജയദീൻ, പൃഥ്വി എന്നിവരാണ് ഈണം പകര്‍ന്നിരിക്കുന്നത്. അന്തോണി ദാസ്, ഐശ്വര്യ, സായ് ചരണ്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഡാൻസ്- രാജു മുരുകൻ, സ്റ്റണ്ട്- മിറാക്കിള്‍ മൈക്കിള്‍, മിക്സിങ്- കൃഷ്ണ മൂര്‍ത്തി, എഫക്‌ട്- റാണ്ടി, കളറിസ്റ്റ്- രാജേഷ്, പി.ആര്‍.ഒ.- സുനിത സുനില്‍, ഡിസൈൻ- ഗിട്സണ്‍ യുഗ. ചിത്രം ജനുവരി 5ന് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലുങ്കാന എന്നിവിടങ്ങളിലായി തിയേറ്ററുകളില്‍ എത്തും. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.