
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാറില്‍ വിജയ് ബാബു .വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു.മെയ് എട്ടിനാണ് പടക്കളം പ്രേഷകർക്ക് മുന്നിലെത്തുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരുടെ വിവിധ പോസ്സിലുള്ള പോസ്റ്ററുകളോടെ യാണ് റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്തിരിക്കുന്നത്.
അഭിനേതാക്കളെ നേരെയും തലകീഴായും പോസ്റ്ററില്‍ കാണാം.ഈ പോസ്റ്ററിൻ്റെ പിന്നിലും ചില രഹസ്യങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടന്ന് വ്യക്തം.
ചിത്രത്തിൻ്റെ കഥാപരമായ പുരോഗമനത്തില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ട്.കാംബസ്സിൻ്റെ പശ്ചാത്തലത്തിലൂടെ ഫിൻ്റെസി ഹ്യൂമർ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഷറഫുദ്ദീൻ,സുരാജ് വെഞ്ഞാറമൂട് എന്നിവർക്കു പുറമേ ‘ സന്ദീപ് പ്രദീപ് ഫ്രാലിമി ഫെയിം) സാഫ് (വാഴ ഫെയിം) അരുണ്‍ അജി കുമാർ(ലിറ്റില്‍ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ ഒരുണ്‍പ്രദീപ്, നിരഞ്ജനാ അനൂപ്, പുജാമോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ – നിതിൻ.സി.ബാബു.- മനുസ്വരാജ്. സംഗീതം – രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം)ഛായാഗ്രഹണം – അനു മൂത്തേടത്ത്.
എഡിറ്റിംഗ് – നിതിൻരാജ് ആരോള്‍പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവില്‍.കലാസംവിധാനം മഹേഷ് മോഹൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിള്‍. അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനില്‍, ഫൈസല്‍ഷാ പ്രൊഡക്ഷൻ മാനേജർ – സെന്തില്‍ , പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ. പ്രൊഡക്ഷൻ കണ്ട്രോളർ- ഷിബു ജി. സുശീലൻ.
.വാഴൂർ ജോസ്.




