
ടൂറിസ്റ്റ് ഹോം, കാക്കിപ്പട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വേറെ ഒരു കേസ്’.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു എക്സ്പിരിമെന്റല്‍ ചിത്രമായാണ് ‘വേറെ ഒരു കേസ്’ അണിയറയില്‍ ഒരുങ്ങുന്നത്. സാമൂഹിക പ്രസക്തിയുള്ള പ്രമേയം നീതിനിഷേധങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നു.
വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ബിനോജ് കുളത്തൂർ, അംബി പ്രദീപ്, അനുജിത്ത് കണ്ണൻ, സുജ റോസ്, കാർത്തി ശ്രീകുമാർ, ബിനുദേവ്, യാസിർ തുടങ്ങിയവർ അഭിനയിക്കുന്നു. ഇടവേളയ്ക്കു ശേഷം അലൻസിയർ ശക്തമായ കഥാപാത്രവുമായി എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഗുരുവായൂരിലെ ബാസുരി ഇന്നിന്റെ ഉടമസ്ഥൻ ഫുവാദ് പനങ്ങായ് ആണ് ‘വേറെ ഒരു കേസ്’ നിർമിക്കുന്നത്. സുധീർ ബദർ, ലതീഷ്, സെന്തില്‍ കുമാർ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കള്‍.
ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി.എസ്. തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. ഛായാഗ്രഹണം രജീഷ് രാമൻ. എഡിറ്റിങ് അമല്‍ ജി. സത്യൻ. പ്രൊഡക്ഷൻ കണ്ട്രോളർ എസ്. മുരുകൻ. പിആർഒ ഹേമ അജയ് മേനോൻ.




