
ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത് നായകനായെത്തുന്ന കാന്താരയുടെ രണ്ടാം ഭാഗം കാന്താര എ ലെജൻഡ് ചാപ്ടര്‍ ഒന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്തു. ഗംഭീരമായ ഒരു പുതിയ അവതാരപ്പിറവിയാണ് കാന്താര എ ലെജൻഡിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ഹോംബാലെ ഫിലിംസ് ആണ് വൻ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം. വിജയ് കിരാഗണ്ടൂര്‍ ആണ് നിര്‍മ്മാതാവ്.

ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ കാന്താര പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തില്‍ എത്തിച്ചത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കാന്താരയുടെ വിതരണം നിര്‍വഹിച്ചത്. കാന്താര എ ലെജൻഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലായി തീയേറ്ററിലെത്തും. പി. ആര്‍. ഒ പ്രതീഷ് ശേഖര്‍.




