alternatetext

കളങ്കാവല്‍’ മമ്മൂട്ടി കമ്ബനിയുടെ ഏഴാമത്തെ ചിത്രത്തിന്റ് ഫസ്റ്റ് ലുക്ക് എത്തി

alternatetext
alternatetext

മമ്മൂട്ടി കമ്ബനിയുടെ ഏഴാമത്തെ പ്രൊഡക്ഷനായ കളങ്കാവലിന്റെ ഫസ്റ്റ്ലുക്ക് എത്തി. നവാഗതനായ ജിതിന്‍ കെ ജോസ് ആണ് ചിത്രത്തിന്റെ സംവിധാനം.

alternatetext

മമ്മൂട്ടിയും വിനായകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിലെ മമ്മൂട്ടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തില്‍ മമ്മൂട്ടി വില്ലൻ കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതല്‍, ടർബോ, ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്ബനി നിർമിക്കുന്ന അടുത്ത ചിത്രമാണ് കളങ്കാവല്‍. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഫൈസല്‍ അലിയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ഒരുക്കുന്നത് മുജീബ് നജീബ് ആണ്.

ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് ആണ് മമ്മൂട്ടിയുടെ അവസാനമായി തിയേറ്ററില്‍ എത്തിയ സിനിമ. ഏപ്രിലില്‍ തിയേറ്ററിലെത്തുന്ന ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് ഇനി ഉടനെ പുറത്തിറങ്ങനുള്ള മമ്മൂട്ടിയുടെ അടുത്ത ചിത്രം.