alternatetext

കടല്‍ പശ്ചാത്തലത്തിലൂടെ റിവഞ്ച് ആക്ഷൻ ഡ്രാമയുമായി ആന്റണി വര്‍ഗീസ്

കടല്‍ പശ്ചാത്തലത്തിലൂടെ റിവഞ്ച് ആക്ഷൻ ഡ്രാമയുമായി ആന്റണി വര്‍ഗീസ്
alternatetext
alternatetext

വൻ വിജയം നേടിയ ആര്‍.ഡി.എക്സ് എന്ന ചിത്രത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റര്‍സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് കൊച്ചിയില്‍ തുടക്കം.

alternatetext

നവാഗതനായ അജിത് മാമ്ബള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി വര്‍ഗീസ് ആണ് ചിത്രത്തില്‍ നായകനാകുന്നത്.

കടല്‍ പശ്ചാത്തലത്തിലൂടെ പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കടല്‍ പശ്ചാത്തലത്തില്‍ പല സിനിമകളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് ഡ്രാമ ഇതാദ്യമാണ്.

റോയലിൻ റോബര്‍ട്ട് സതീഷ് തോന്നക്കല്‍, അജിത് മാമ്ബള്ളി എന്നിവരാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത് സാം: സി.എസ്.ആണ്.