alternatetext

കിഷ്കിന്ധാകാണ്ഡം ടീമിന്‍റെ പുതിയ ചിത്രം “എക്കോ’; ഫസ്റ്റ്ലുക്ക്

alternatetext
alternatetext

സൂപ്പർ ഹിറ്റായ കിഷ്കിന്ധകാണ്ഡം എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുല്‍ രമേശ് എന്നിവർ ഒന്നിക്കുന്ന എക്കോ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി.പടക്കളം, ആലപ്പുഴ ജീംഖാന, ഫാലിമി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് നായകനാവുന്ന ഈ ചിത്രത്തില്‍ സൗരബ് സച്ചിദേവ്, നരേൻ, വിനീത്, അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്‌, ബിയാനാ മോമിൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

alternatetext

ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ബാഹുല്‍ രമേശൻ തന്നെ നിർവഹിക്കുന്നു.

ആരാധ്യാ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എംആർകെ ജയറാം നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ബാഹുല്‍ രമേശൻ എഴുതുന്നു.

സംഗീതം-മുജീബ് മജീദ്‌, എഡിറ്റിംഗ്-സൂരജ് ഇ.എസ്., പ്രൊഡക്ഷൻ കണ്‍ട്രോളർ-ഷാഫി ചെമ്മാട്, കല സംവിധാനം-സജീഷ് താമരശേരി, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യുംസ്-സുജിത്ത് സുധാകരൻ, ഓഡിയോ ഗ്രാഫി-വിഷ്ണു ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാഗർ, പ്രൊജക്‌ട് ഡിസൈനർ-സന്ദീപ് ശശിധരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ജിതേഷ് അഞ്ചുമന, സ്റ്റില്‍സ്- റിൻസൻ എം.ബി., ഡിസൈൻ-യെല്ലോടൂത്ത്, വിതരണം-ഐക്കണ്‍ സിനിമാസ്, പിആർഒ-എ.എസ്. ദിനേശ്.