alternatetext

സമകാലിക പ്രസക്തിയുള്ള കഥ; ഗുരു ഗോവിന്ദ് ചിത്രം ‘1098’ ജനുവരി 17ന് തിയേറ്ററുകളിലേക്ക്

alternatetext
alternatetext

ഗുരു ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘1098’ (ടെൻ നയിൻ എയിട്ട്) ജനുവരി 17ന് തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും. സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, മോനിഷ മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മെറ്റാമോർഫോസിസ് മൂവി ഹൗസിന്റെ ബാനറില്‍ സി ജയചിത്രയാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചൈല്‍ഡ് ഹെല്‍പ്‌ലൈനിലേക്ക് ഒരു അജ്ഞാത ഫോണ്‍ കാള്‍ വരുന്നിടത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്.

alternatetext

ദളിത് പാരമ്ബര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാർഥിയെ ഗ്രാമീണ സർക്കാർ സ്‌കൂളില്‍ നിന്ന് വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെ പുറത്താക്കുന്നു. ഇതിനെതിരെ ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയില്‍ അവർ അന്വേഷണം ആരംഭിക്കുന്നു.

ചിത്രം ഉടൻ പ്രദർശനത്തിന് അന്വേഷണത്തില്‍ സാമൂഹികവും രാഷ്ട്രീയവുമായ ചില കാരണങ്ങള്‍ കണ്ടെത്തുകയും വിദ്യാർഥിയെ പുറത്താക്കിയതിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രം ആകാംക്ഷഭരിതമായ മുഹൂർത്തങ്ങളിലേക്കാണ് കാഴ്ചക്കാരെ കൊണ്ടുപോകുന്നത്.

രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനുറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: പ്രിയൻ. ചിത്രസംയോജനം: രഞ്ജിത്ത് പുത്തലത്ത്. സംഗീതം: ഹരിമുരളി ഉണ്ണികൃഷ്ണൻ. സൗണ്ട്: എം ഷൈജു. കലാ സംവിധാനം: ഷെബി ഫിലിപ്. വസ്ത്രാലങ്കാരം: അനു ശ്രീകുമാർ. മേക്കപ്പ്: സുനിത ബാലകൃഷ്ണൻ. ആർട്ട് അസോസിയേറ്റ്: ശ്രീജിത്ത് പറവൂർ. കളറിസ്റ്റ്: ജിതിൻ കുംബുകാട്ട്. പ്രൊഡക്ഷൻ കണ്‍ട്രോളർ: ശ്രീകാന്ത് രാഘവ്. അസോസിയേറ്റ് ഡയറക്ടേർസ്: അപർണ കരിപ്പൂല്‍, വിനീഷ് കീഴര. സ്റ്റില്‍സ്: മനു കാഞ്ഞിരങ്ങാട്.