alternatetext

ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തില്‍; താരങ്ങളെ അവതരിപ്പിച്ച്‌ ‘ധീരം’ പോസ്റ്റര്‍, റിലീസ് ഓഗസ്റ്റില്‍

alternatetext
alternatetext

ന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തില്‍ എത്തുന്ന ‘ധീരം’ എന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

alternatetext

റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്ബഴത്തിങ്കല്‍ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ മുഴുവൻ തരങ്ങളെയും അവതരിപ്പിച്ച്‌ രീതിയിലാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഓഗസ്റ്റില്‍ തീയേറ്ററുകളിലെത്തും.

ഇന്ദ്രജിത്ത് സുകുമാരനൊപ്പം അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോണ്‍, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, സജല്‍ സുദർശൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡിഒപി സൗഗന്ദ് എസ്.യു ആണ്. ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്.

അഞ്ചകൊള്ളകോക്കാൻ, പല്ലൊട്ടി 90-സ് കിഡ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, കോസ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്ബ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ: ശശി പൊതുവാള്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കമലാക്ഷൻ പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജർ: ധനേഷ്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: തൻവിൻ നാസിർ, 3ഡി ആർട്ടിസ്റ്റ്: ശരത്ത് വിനു, വിഎഫ്‌എക്സ് & 3ഡി അനിമേഷൻ: ഐഡന്റ് ലാബ്സ്, മാർക്കറ്റിങ് കണ്‍സള്‍ട്ന്റ്: മിഥുൻ മുരളി, പിആർഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: സേതു അത്തിപ്പിള്ളില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.