
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി റാം എന്‍റർടെയ്നേർസിന്‍റെ ബാനറില്‍ പ്രകാശ് എസ്. വി നിർമിച്ച് സൂര്യൻ ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡെക്സ്‌റ്റർ ഫെബ്രുവരി റിലീസിന് തയാറായി.

മലയാളം, തമിഴ് എന്നീ ദ്വിഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ കേരള, തമിഴ്നാട്,കർണാടക വിതരണ അവകാശം ഹരി ഉത്രയുടെ നേതൃത്വത്തിലുള്ള ഉത്ര പ്രൊഡക്ഷൻസ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ യുക്ത പെർവിയാണ് നായിക. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ചർവാക വി.എൻ, ഹർഷ എൻ.
ചിത്രത്തില്‍ രാജീവ് പിള്ളയെ കൂടാതെ ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോർജ്, അഷറഫ് ഗുരുക്കള്‍, സിതാര വിജയൻ എന്നിവരും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. റിവഞ്ച് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് ശിവം ആണ്. ആദിത്യ ഗോവിന്ദരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രസംയോജനം ശ്രീനിവാസ് പി ബാബു. ജോ പോള്‍, മോഹൻ രാജൻ എന്നിവരുടെ വരികള്‍ക്ക് ശ്രീനാഥ് വിജയ് സംഗീതം പകർന്നിരിക്കുന്നു. ശ്വേത മോഹൻ, സത്യപ്രകാശ് എന്നിവരാണ് ഗായകർ.
സ്റ്റണ്ട് അഷ്റഫ് ഗുരുക്കള്‍, കെ.ഡി വെങ്കടേഷ്, കോറിയോഗ്രഫി സ്നേഹ അശോക്, കലാസംവിധാനം കിച്ച പ്രസാദ്, കലാസംവിധാനം കിച്ചാ പ്രസാദ്, മേക്കപ്പ് സുമ,പ്രൊഡക്ഷൻ മാനേജർ മനു ആൻഡ് നച്ചിൻ, കോ-ഡയറക്ടർ അനു ഗോപി, മണികണ്ഠണ്‍, അസി. ഡയറക്ടർ ശങ്കു, പ്രിയ മോഹൻ, സൗണ്ട് എഫ്‌എക്സ് ആൻഡ് ഡിസൈൻ ശങ്കർ ഡി, ഡിഐ ആൻഡ് മിക്സിംഗ് ധനുഷ് സ്റ്റുഡിയോ, വിഎഫ്‌എക്സ് നവീൻ സുന്ദർ റാവു, പിആർഒ പി ശിവപ്രസാദ്, സ്റ്റില്‍സ് ചരണ്‍രാജ് ഡിഎം, ഡിസൈൻസ് തുളസിറാം രാജു.




