
ഉർവശി നായികയാവുന്ന സുരേഷ് മാരി സംവിധാനം ചെയ്യുന്ന ജെ ബേബി മാർച്ച് 8 ന് തിയേറ്ററുകളിലേക്ക്. പാ രഞ്ജിത്തിന്റെ നിർമ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദിനേശ്, മാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉർവശിയുടെ ഗംഭീര അഭിനയ പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ചിത്രത്തിന്റെ ട്രെയ്ലറും ടീസറും ഗാനങ്ങളും.കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് ഇതുവരെ നിർമിച്ച ചിത്രങ്ങള്‍ എല്ലാം സാമൂഹിക പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകളാണ്.കുടുംബ ബന്ധങ്ങള്‍ക്കും ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്നു ജെ ബേബി. ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ചെന്നൈയില്‍ സിനിമാ പ്രവർത്തകർക്കായി നടത്തിയിരുന്നു.
പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് “ജെ ബേബി എന്നാണ് വിലയിരുത്തല്‍. തിയേറ്ററില്‍ വരുന്നവർ നിർബന്ധമായും അമ്മമാരെ കൂടെ കൂട്ടണമെന്നും എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടി ഒരുക്കിയ സിനിമയാണിതെന്നും സംവിധായകൻ സുരേഷ് മാരി പറഞ്ഞു. ശക്തി ഫിലിം ഫാക്ടറിയാണ് വിതരണം. പി .ആർ .ഒ പ്രതീഷ് ശേഖർ.