
കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ എഴുത്തുകാരിയായ ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്ത ‘കള്ളം’, സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാക്കി വിൻസെന്റ് സെല്‍വ സംവിധാനം ചെയ്ത ‘കുമ്മാട്ടിക്കളി’ എന്നിവ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക് എത്തുകയാണ്.

L2 Empuraan OTT: എമ്ബുരാൻ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്ബുരാൻ’ ഒടിടിയിലേക്ക്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്ബാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിർമിച്ച ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നു. ജിയോ ഹോട്ട്സ്റ്റാറില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
Kummatikali OTT: കുമ്മാട്ടിക്കളി
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകനായ വിൻസെന്റ് സെല്‍വ സംവിധാനം ചെയ്ത ‘കുമ്മാട്ടിക്കളി’ ഒടിടിയില്‍ എത്തി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർ ബി ചൗധരിയാണ് ചിത്രം നിർമ്മിച്ചത്. വിൻസെന്റ് സെല്‍വയുടെ ആദ്യ മലയാളചിത്രമാണിത്.
മാധവ് സുരേഷിനൊപ്പം ലെന, റാഷിക് അജ്മല്‍, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാല്‍, ആല്‍വിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് എന്നിവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും വിൻസെന്റ് സെല്‍വയാണ്. വെങ്കിടേഷ് വി ഛായാഗ്രഹണവും ജാക്സണ്‍ വിജയൻ സംഗീതവും ജോഹാൻ ഷെവനേഷ് പശ്ചാത്തല സംഗീതവും ഡോണ്‍ മാക്സ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. മനോരമ മാക്സില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
Kallam OTT: കള്ളം
ആദില്‍ ഇബ്രാഹിം, നന്ദനാ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുറാം സംവിധാനം ചെയ്ത ‘കള്ളം’ ഒടിടിയില്‍ എത്തി. കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ എഴുത്തുകാരിയായ ആര്യ ഭുവനേന്ദ്രൻ ആണ് ചിത്രത്തിന്റെ നിർമാണം. തിരക്കഥ എഴുതിയതും ആര്യ തന്നെ.
ജിയോ ബേബി, കൈലാഷ്, ഷഹീൻ സിദ്ധിക്ക്, അജാസ്, സവിത ഭാസ്കർ, അഖില്‍ പ്രഭാകർ, ആൻ മരിയ, അനീറ്റ ജോഷി, ശോഭ പരവൂർ, ആശാദേവി, ശാന്തി മാധവി, ലക്ഷ്മി ദേവൻ, ദേവി കൃഷ്ണകുമാർ എന്നിവരാണ് ഈ മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷനിലെ പ്രധാന അഭിനേതാക്കള്‍
മാർട്ടിൻ മാത്യു ഛായാഗ്രഹണവും ഷെഹീൻ ഉമ്മർ എഡിറ്റിംഗും മധുപോള്‍ പശ്ചാത്തല സംഗീതവും ജിഷ്ണു തിലക് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. മനോരമ മാക്സില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
ED – Extra Decent OTT: എക്സ്‌ട്രാ ഡീസന്റ്
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കല്‍ സംവിധാനം ചെയ്ത എക്സ്‌ട്രാ ഡീസന്റ് (ED) ഒടിടിയിലേക്ക്. ഡാർക്ക് കോമഡി ഴോണറിലുള്ള ചിത്രത്തില്‍ ഗ്രേസ് ആന്റണി, പുതുമുഖം ദില്‍ന, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, സജിൻ ചെറുകയില്‍, അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, വിനീത് തട്ടില്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണേഴ്സ്. ഇന്ന് അർദ്ധരാത്രി മുതല്‍ ചിത്രം മനോരമ മാക്സില്‍ കാണാം.




