
സൗബിൻ ഷാഹിർ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘മച്ചാന്റെ മാലാഖ’.

എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്ത്. മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദൻ ആണ് ഗാനം റിലീസ് ചെയ്തത്. സിന്റൊ സണ്ണിയുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം നല്കിയ ഗാനം ശ്രീനിവാസൻ , അഖില ആനന്ദ് എന്നിവർ ചേർന്നാണ് ആലാപനം. മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയത് സരിഗമ മലയാളം ആണ്.
സാമൂഹികപ്രസക്തി നിറഞ്ഞ ഫാമിലി എന്റർടെയ്നറായ മച്ചാന്റെ മാലാഖ നിരവധി വൈകാരികമുഹൂർത്തങ്ങളിലൂടെ നർമ്മത്തില്‍ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നു.ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ.യു, വിനീത് തട്ടില്‍, ശാന്തി കൃഷ്ണ, ലാല്‍ ജോസ്, രാജേഷ് പറവൂർ, ആല്‍ഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.കഥ ജക്സണ്‍ ആന്റണി, തിരക്കഥ അജീഷ് പി. തോമസ്, ഛായാഗ്രഹണം: വിവേക് മേനോൻ, എഡിറ്റർ: രതീഷ് രാജ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമീർ കൊച്ചിൻ,അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു ആണ് ചിത്രം നിർമ്മിക്കുന്നത്. വിതരണം ഡ്രീം ബിഗ് ഫിലിംസ്, ഫെബ്രുവരി 27ന് റിലീസ് ചെയ്യും. പി.ആർ.ഒ: പി.ശിവപ്രസാദ്




