alternatetext

ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ – അനസ് ഖാൻ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഐഡന്റിറ്റി’

ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ - അനസ് ഖാൻ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം 'ഐഡന്റിറ്റി'
alternatetext
alternatetext

കൊച്ചി : ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ – അനസ് ഖാൻ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റിയില്‍ ബോളിവുഡിന്റെ സൂപ്പര്‍ നായിക മന്ദിര ബേദി നായികയായ് എത്തുന്നു. ബോളിവുഡ് സിനിമ ലോകത്ത് സൂപ്പര്‍ നായികയായും ടെലിവിഷൻ അവതാരികയായും സീരിയല്‍ താരമായും ഏറെ ജനപ്രീതിയുള്ള മന്ദിര ബേദി , പ്രഭാസ് ചിത്രമായ സഹോയിലെ വില്ലൻ വേഷത്തിലും ഏറെ ശ്രദ്ധേയകര്‍ഷിച്ചിരുന്നു. നാലു ഭാഷകളിലായി വമ്ബൻ ക്യാൻവാസില്‍ അണിയറയില്‍ ഒരുങ്ങുന്ന ഐഡൻറിറ്റിയില്‍ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ, വിനയ്റോയ് എന്നിവരും അണിനിരക്കുന്നുണ്ട്.

alternatetext

2020 പുറത്തിറങ്ങിയ ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസ് അഖില്‍ പോള്‍ – അനസ് ഖാൻ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി. ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലര്‍ ചിത്രത്തില്‍ ടോവിനോ തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങള്‍ ആണ് ഹൈലൈറ്റ്. അമ്ബതു കോടിക്ക് മുകളില്‍ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ നാഴികക്കല്ലായി മാറുന്ന ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷകള്‍.

ഇരുനൂറ് ദിവസങ്ങള്‍ ചിത്രീകരണം പദ്ധതി ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഒരു മാസത്തോളം ആക്ഷൻ രംഗങ്ങള്‍ക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്. മലയാളം ,തമിഴ് ,തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്