alternatetext

2024-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; എൻട്രികള്‍ ക്ഷണിച്ച്‌ ചലച്ചിത്ര അക്കാദമി

alternatetext
alternatetext

തിരുവനന്തപുരം; 2024-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള എൻട്രികള്‍ ക്ഷണിച്ച്‌ ചലച്ചിത്ര അക്കാദമി. 2024 ജനുവരി ഒന്നു മുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2024-ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാർഡിന് പരിഗണിക്കുക.

alternatetext

അപേക്ഷകള്‍ 2025 ഫെബ്രുവരി 10, വൈകുന്നേരം 5 മണിക്ക് മുൻപായി അക്കാദമി ഓഫീസില്‍ ലഭിച്ചിരിക്കണം. കഥാചിത്രങ്ങള്‍ Open DCP (unencrypted)/Blu-ray ആയിട്ടാണ് സമർപ്പിക്കേണ്ടത്. അക്കാദമി വെബ്‌സൈറ്റായ www.keralafilm.comല്‍ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും ഡൗണ്‍ലോഡ് ചെയ്യാം.

തപാലില്‍ ലഭിക്കുവാൻ 25/ രൂപ സ്റ്റാമ്ബ് പതിച്ച്‌ മേല്‍വിലാസമെഴുതിയ കവർ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യൻ സ്മാരകം, കിൻഫ്ര ഫിലിം ആൻറ് വീഡിയോ പാർക്ക്, സൈനിക് സ്‌കൂള്‍.പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം-695 585 എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്. തിരുവനന്തപുരം സെൻറ് ജോസഫ്‌സ് സ്‌കൂളിനുസമീപമുള്ള സ്റ്റാച്ച്‌യു റോഡിലെ അർച്ചന ബില്‍ഡിംഗില്‍ പ്രവർത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കുന്നതാണ്.