
‘മുത്തേ പൊന്നെ പിണങ്ങല്ലേ’ എന്ന പാട്ടുമായി മലയാളികളുടെ മനസ്സില്‍ കോമഡി താരമായി ചിരപ്രതിഷ്ഠ നേടിയ അരിസ്റ്റോ സുരേഷ് ഇനി നായകൻ. ഹാസ്യവേഷങ്ങളിലൂടെ ആണ് അരിസ്റ്റോ സുരേഷ് കൂടുതല്‍ ശ്രദ്ധേയനാകുന്നത്. അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം അണിയറലാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു.





