alternatetext

‘ലൂസിഫര്‍’ ട്രെയ്‌ലര്‍ റിലീസ് ചെയ്ത അതേ ദിവസം ‘എംപുരാനും’; നട്ടുച്ചയ്ക്ക് സോഷ്യല്‍ മീഡിയ കത്തിക്കാൻ ലാലേട്ടനും പൃഥ്വിയും

alternatetext
alternatetext

മോഹൻലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എംപുരാന്റെ ട്രെയ്‌ലർ പുറത്തുവരാത്തതിന്റെ നിരാശയിലായിരുന്നു ആരാധകർ. റിലീസിന് തീയതി അടുത്തിട്ടും എന്താണ് ട്രെയ്‍‌ലർ പുറത്തുവിടാത്തത് എന്ന് പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആരാധകർ നിരന്തരം തിരക്കുകയും ചെയ്തിരുന്നു.

alternatetext

ഇപ്പോഴിതാ എംപുരാന്റെ ട്രെയ്‌ലർ എന്നെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. നാളെ ഉച്ചയ്ക്ക് 1:8 നാണ് സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തു വിടുന്നത്.

പൊതുവേ വൈകുന്നേരം ആറ് മണിക്കോ അല്ലെങ്കില്‍ ഏഴ് മണിക്കോ ആണ് സിനിമകളുടെ ട്രെയ്‌ലർ പുറത്തുവരാറ്. അതുകൊണ്ട് തന്നെ എംപുരാന്റെ ട്രെയ്‌ലർ പുറത്തെത്തുന്ന സമയത്തേ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചർച്ച. ഈ സമയത്തിന് പിന്നിലും എന്തെങ്കിലും ഒരു കാരണം ഒളിഞ്ഞിരിപ്പുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമയുടെ ട്രെയ്‌ലർ ആദ്യം പൃഥ്വിരാജ് കാണിച്ചിരുന്നത് രജനികാന്തിനെ ആയിരുന്നു.

രജനിക്കൊപ്പമുള്ള പോസ്റ്റ് പങ്കുവച്ച്‌ പൃഥ്വി തന്നെ ആയിരുന്നു ഇക്കാര്യം അറിയിച്ചതും. സിനിമയുടെ റിലീസിന് ഇനി എട്ട് ദിവസമാണ് മാത്രമാണ് ബാക്കിയുള്ളത്. അതേസമയം വിദേശ രാജ്യങ്ങളിലെ എംപുരാന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഓവർസീസില്‍ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍.

ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച്‌ എംപുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എംപുരാന്‍റ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്. മാർച്ച്‌ 27 നാണ് ആഗോളതലത്തില്‍ സിനിമ റിലീസിന് ഒരുങ്ങുന്നത്.