alternatetext

‘ഛാവ’ ഒ.ടി.ടിയിലേക്ക്

alternatetext
alternatetext

ബോളിവുഡ് താരം വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മണ്‍ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കല്‍ ആക്ഷൻ ചിത്രമാണ് ഛാവ.

alternatetext

ഛത്രപതി സംഭാജി മഹാരാജിന്‍റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രം ഫെബ്രുവരി 14നാണ് തിയറ്ററില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 11ന് നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിങ്.

ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം 1681 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ വില്ലനായി, മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബായി എത്തുന്നത് അക്ഷയ് ഖന്നയാണ്.

അടുത്തകാലത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ വെച്ച്‌ മികച്ച ഓപ്പണിങ് ആണ് ഛാവക്ക് ലഭിച്ചത്. മികച്ച പ്രതികരണങ്ങള്‍ക്ക് ശേഷം മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ കയറിയ സിനിമയെന്ന റെക്കോഡും ഛാവക്കുണ്ട്.

ഇത് വിക്കിയുടെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന സിനിമ കൂടിയാണ്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോൻസാലയെയി വേഷം ചെയ്തിരിക്കുന്നത് രശ്‌മിക മന്ദാനയാണ്.