alternatetext

മാധവൻ, നയൻ‌താര, സിദ്ധാര്‍ഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയര്‍ ഏപ്രില്‍ 4 ന്

alternatetext
alternatetext

കൊച്ചി: എസ് ശശികാന്ത് ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം നിര‍വഹിച്ച “ടെസ്റ്റ്” എന്ന ചിത്രത്തിന്റെ പ്രീമിയർ ഏപ്രില്‍ നാലിന് നെറ്റ്ഫ്ലിക്സില്‍. ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്പരം ബന്ധപെട്ടു കിടക്കുന്ന മൂന്നു ജീവിതങ്ങളും, അവർ തിരഞ്ഞെടുത്ത നിർബന്ധിതമായ തീരുമാനങ്ങളിലൂടെ അവർക്കു ചുറ്റുമുള്ള എല്ലാം എന്നന്നേക്കുമായി മാറുന്നതുമായ കഥ പറയുന്ന ഈ ചിത്രത്തില്‍ പ്രശസ്ത നടി മീര ജാസ്മിനും ഒരു നിർണ്ണായക വേഷം ചെയ്യുന്നു.

alternatetext

നെറ്റ്ഫ്ലിക്സിന്റെ ഈ വർഷത്തെ ആദ്യത്തെ ഒറിജിനല്‍ തമിഴ് റിലീസാണ് ഈ ചിത്രം. ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്ന് വൈനോട്ട് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വൈനോട്ട് സ്റ്റുഡിയോയുടെ പിന്തുണയോടെ, ആദ്യമായി ക്യാമറയ്ക്ക് പിന്നില്‍ ചുവടുവെക്കുന്ന നിർമ്മാതാവായ എസ് ശശികാന്തിന്റെ സംവിധാന അരങ്ങേറ്റവും ‘ടെസ്റ്റ്’ അടയാളപ്പെടുത്തുന്നു.

ഒരു നിർമ്മാതാവെന്ന നിലയില്‍ വർഷങ്ങളോളം കഥകള്‍ പരിപോഷിപ്പിച്ചതിന് ശേഷം, ടെസ്റ്റിനായി സംവിധായകന്റെ കസേരയിലെത്തിയത് ഏറെ ആവേശകരമായിരുന്നു എന്ന് ശശികാന്ത് പറയുന്നു. പ്രതിരോധശേഷി, തിരഞ്ഞെടുപ്പുകളുടെ ഭാരം, ജീവിതം എന്നിവ എങ്ങനെ എല്ലാവരുടെയും ഏറ്റവും വലിയ പരീക്ഷണമായി മാറുന്നു എന്നതിനെക്കുറിച്ചാണ് ഈ ചിത്രം

പറയുന്നത് എന്നും, ആർ മാധവൻ, നയൻതാര, സിദ്ധാർത്ഥ് എന്നീ മൂന്ന് ശക്തരായ അഭിനേതാക്കളെ ആദ്യമായി ഒരുമിച്ച്‌ കൊണ്ടുവന്നത് ഈ യാത്രയെ കൂടുതല്‍ സവിശേഷമാക്കി എന്നും അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാട് ജീവസുറ്റതാക്കിയതിന് വൈനോട്ട് സ്റ്റുഡിയോസിനും നെറ്റ്ഫ്ലിക്സിനും തനിക്കൊപ്പമുള്ള അവിശ്വസനീയമായ ടീമിനും താൻ ഏറെ നന്ദിയുള്ളവനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.