alternatetext

തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക; ‘അങ്കം അട്ടഹാസം’ ട്രയിലര്‍ പുറത്ത്

alternatetext
alternatetext

കാലം മാറുമ്ബോള്‍ കഥാപാത്രങ്ങളും സാഹചര്യങ്ങളും മാറും. പക്ഷേ തലസ്ഥാന നഗരിയുടെ ചോര മണക്കുന്ന വഴികളില്‍ സത്യവും അതിജീവനവും തമ്മിലുള്ള പോരാട്ടം തുടരുന്നു.

alternatetext

ഗംഭീര ആക്ഷൻ വിരുന്നുമായെത്തിയ ‘അങ്കം അട്ടഹാസം’ ചിത്രത്തിൻ്റെ ട്രയിലർ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച്‌ അനില്‍കുമാർ ജി, സാമുവല്‍ മത്തായി (യുഎസ്‌എ) എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൻ്റെ ട്രയിലർ മോഹൻലാല്‍, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുല്‍ സുരേഷ്, ശോഭന, മഞ്ജു വാര്യർ, മമിതാ ബൈജു, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂല്‍ സല്‍മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഒപ്പം നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖില്‍ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു. പുതുമുഖമായ അംബികയാണ് നായിക.

ഇതുവരെ മലയാളം കണ്ടിട്ടില്ലാത്ത ആക്ഷൻസ് ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. ആക്ഷൻ സ്വീകൻസുകള്‍ കോറിയോഗ്രാഫി ചെയ്തിരിക്കുന്നത് ഫിനിക്സ് പ്രഭു നയിക്കുന്ന അഷ്റഫ് ഗുരുക്കള്‍, റോബിൻ ടോം, അനില്‍ ബെ്ളയിസ് ടീമാണ്. പൂർണ്ണമായും തലസ്ഥാന ജില്ലയില്‍ ചിത്രീകരിച്ച ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.

ബാനർ – ട്രിയാനി പ്രൊഡക്ഷൻസ്, രചന, സംവിധാനം – സുജിത് എസ് നായർ, നിർമ്മാണം – അനില്‍കുമാർ ജി, സാമുവല്‍ മത്തായി (USA), ഛായാഗ്രഹണം – ശിവൻ എസ് സംഗീത്, എഡിറ്റിംഗ് – പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കണ്‍ട്രോളർ – ഹരി വെഞാറമൂട്, സംഗീതം – ശ്രീകുമാർ വാസുദേവ്, അഡ്വ ഗായത്രി നായർ, ഗാനരചന – ഡസ്റ്റണ്‍ അല്‍ഫോണ്‍സ്, ഗായിക – ഇന്ദ്രവതി ചൗഹാൻ (പുഷ്പ ഫെയിം), കല- അജിത് കൃഷ്ണ, ചമയം – സൈജു നേമം, കോസ്റ്റ്യും – റാണ പ്രതാപ്, പശ്ചാത്തല സംഗീതം – ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി ബിനോയ് ബെന്നി, ഡിസൈൻസ് – ആൻ്റണി സ്റ്റീഫൻ, സ്റ്റില്‍സ് – ജിഷ്ണു സന്തോഷ്