
സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഇസ്ര’യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഗ്ര്‍ര്‍ര്‍…’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവര്‍ ചേര്‍ന്നാണ്.

ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ സിനിഹോളിക്‌സ് ആണ്. ഇസ്രയ്ക്കു ശേഷമുള്ള സംവിധായകന്റെ ചിത്രം എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് ചിത്രത്തിനുള്ള പ്രതീക്ഷ വലുതാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടതോടെ ചിത്രത്തിന്റെ കഥാപശ്ചാത്തലവും ചുറ്റുപാടും എന്താകും എന്നറിയാനുള്ള കൗതുകത്തിലാണ് പ്രേക്ഷകര്‍. സംവിധായകൻ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍. ഛായാഗ്രഹണം: ജയേഷ് നായര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മിഥുൻ എബ്രഹാം, ദിനേഷ് എസ് ദേവൻ, സനു കിളിമാനൂര്‍, എഡിറ്റര്‍: വിവേക് ഹര്‍ഷൻ, സംഗീതം, പശ്ചാത്തല സംഗീതം: ഡോണ്‍ വിൻസെന്റ്, കലാസംവിധാനം: രഖില്‍, പ്രൊഡക്ഷൻ കണ്‍ട്രോള്‍: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, വിഎഫ്‌എക്‌സ് : എഗ് വൈറ്റ് വിഎഫ്‌എക്‌സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂര്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, അധിക ഡയലോഗുകള്‍: ആര്‍ജെ മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ആല്‍വിൻ ഹെൻറി, മിറാഷ് ഖാൻ, വരികള്‍: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്‍ട്ടിസ്റ്റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈൻമെന്റ്‌സ്.




